തൃശൂർ: അതിശക്തമായ ചൂട് തുടരുന്നതിനിടെ ആശ്വസമായി വേനൽ മഴ. ജില്ലയിലെ ഭൂരിഭാഗം സ്ഥലങ്ങളിലും ഇന്നലെ ഉച്ചയ്ക്ക് ശേഷം മഴ ലഭിച്ചു. ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടായി. എന്നാൽ അപ്രതീക്ഷിതമായ മഴ പലരെ വലച്ചു. നഗരത്തിലുൾപ്പെടെ ഏറെ നേരം പെയ്ത മഴയിൽ യാത്രക്കാർ ഉൾപ്പടെയുള്ളവർ വലഞ്ഞു. മഴ പെയ്തതോടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന റോഡുകൾ ചെളിക്കുളമായി. കരുമത്ര താണിക്കുടം ഭാഗങ്ങളിൽ പല ഭാഗത്തും റോഡ് പൊളിച്ചിട്ടിരിക്കുകയാണ്. വെള്ളികുളങ്ങരയിൽ ഇടമിന്നലിൽ തെങ്ങ് കത്തി. വേനൽ കടുത്തതോടെ കുടിവെള്ള പ്രശ്‌നം രൂക്ഷമായിരുന്നു. ഡാമുകളിലും ജലനിരപ്പ് താഴ്ന്ന് തുടങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |