കൊച്ചി: നെട്ടൂർ സുബ്രഹ്മണ്യ ചൈതന്യ ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ കടത്തിക്കൊണ്ടുപോയി പണംകവർന്ന അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ഒഡീഷ സ്വദേശി ശങ്കർ നായിക്കിനെയാണ് (26) പനങ്ങാട് പൊലീസ് പിടികൂടിയത്. ഒന്നാംതീയതി രാത്രിയാണ് ക്ഷേത്രത്തിന് മുൻവശത്തെ മൂന്ന് ചെറിയ കാണിക്കവഞ്ചികൾ മോഷണംപോയത്.
സി.സി ടിവി ദൃശ്യങ്ങളുടെയും സൈബർസെല്ലിന്റെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പള്ളുരുത്തിയിലെ തൊഴിലിടത്തുനിന്ന് താമസസ്ഥലത്തേക്ക് പോകാൻ ബസിൽ കയറുന്നതിനിടെ പ്രതിയെ കസ്റ്റഡിയിലെടുത്തത്. കാണിക്കവഞ്ചികൾ കുമ്പളം കായലിൽ എറിഞ്ഞതായും ആറായിരം രൂപ ലഭിച്ചതായും പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |