കണ്ണൂർ: സംരംഭക മേഖലയിലും തങ്ങളെ അടയാളപ്പെടുത്തി മാതൃകയാവുകയാണ് കണ്ണപുരം പഞ്ചായത്തിലെ ഹരിത കർമ്മസേന. വീടുകളിലെയും കടകളിലെയും പ്ലാസ്റ്റിക് ഖര മാലിന്യ ശേഖരണം കൂടാതെ ഹരിതകർമ്മ സേന പ്രവർത്തകരായ 22 അയൽക്കൂട്ടം സ്ത്രീകൾ ആണ് എഴു സംരംഭങ്ങൾ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നത്.
വീടുകളിൽ നിന്നും ശേഖരിക്കുന്ന പാഴ് തുണികൾ കൊണ്ട് നിർമിക്കുന്ന ചെടി ചട്ടികൾ, എൽ.ഇ.ഡി ബൾബ് റിപ്പയറിംഗ്, തുണി സഞ്ചി നിർമാണം, ഇനോക്കുലം, ഡിഷ് വാഷിംഗ് നിർമാണ യൂണിറ്റ്, ഹരിത ശ്രീ ക്ലീനിംഗ് യൂണിറ്റ്, ഹരിത മാംഗല്യം എന്നിങ്ങനെ എഴു സംരംഭങ്ങൾ ആറു വർഷമായി കണ്ണപുരം പഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി.എസിന്റെയും മേൽ നോട്ടത്തിൽ പ്രവർത്തിച്ചു വരുന്നു. 30ന് സംസ്ഥാനം മാലിന്യമുക്ത നവ കേരളമായി പ്രഖ്യാപിക്കാനിരിക്കെ കണ്ണൂർ ജില്ലയുടെ അഭിമാനം വാനോളമുയർത്തി സംസ്ഥാന തലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ് ഹരിത ശ്രീ ഹരിത കർമസേന യൂണിറ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |