പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തികൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിന് 20 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസിന്റെതാണ് വിധി. പുളിക്കീഴ് പൊലീസ് 2019 നവംബർ 29 ന് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പൊടിയാടി നെടുമ്പ്രം നടുവിലെ മുറിയിൽ രാജേഷ് ഭവൻ വീട്ടിൽ രാജേഷി(39)നെയാണ് കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.റോഷൻ തോമസ് കോടതിയിൽ ഹാജരായി. അന്നത്തെ എസ്.ഐ നിസാമുദീൻ ആയിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. പൊലീസ് ഇൻസ്‌പെക്ടർ ടി.രാജപ്പൻ അന്വേഷണം പൂർത്തിയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |