കൊല്ലം: ഗാന്ധിയൻ ദർശനങ്ങൾ ലോക സമാധാന ശ്രമങ്ങൾക്ക് മുന്നിലെ പ്രകാശഗോപുരമാണന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ പറഞ്ഞു. കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച, ഗാന്ധിജിയുടെ കൊല്ലം സന്ദർശനത്തിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി.ആർ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി സൂരജ് രവി മുഖ്യപ്രഭാഷണം നടത്തി. മാർഷൽ ഫ്രാങ്ക്, വി.ടി. കുരീപ്പുഴ, വാര്യത്ത് മോഹൻ കുമാർ, ഡോ. പെട്രിഷ്യ ജോൺ, ചെറുവയ്ക്കൽ ഗോപകുമാർ, പേരൂർ ഗോപാലകൃഷ്ണൻ, ചേത്തടി ശശി, ശശി ഉദയഭാനു, കെ.ജി. ഹരി, ജോൺസൺ മേലതിൽ, മോഹൻ ജോൺ, സാജു നല്ലേപ്പറമ്പിൽ, ജഹാംഗിർ പള്ളിമുക്ക്, ഷാഹുൽ ഹമീദ്, റോസ് ആനന്ദ്, ആസാദ് അഷ്‌ടമുടി എന്നിവർ സംസാരിച്ചു. ജില്ലയിലെ നൂറ് കേന്ദ്രങ്ങളിൽ വിചാർ വിഭാഗിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി സന്ദേശ സദസുകൾ സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |