കഴിഞ്ഞ 30 വര്‍ഷതിലേറെയായി ഫോട്ടോഗ്രാഫി രംഗത്ത് സജീവമായ ബിജു കാരക്കോണം, പരിസ്ഥിതി, പ്രകൃതി വിഷയങ്ങളില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ, പരിസ്ഥിതി അവബോധം വളര്‍ത്തുന്നതിനായി നിരവധി ഫോട്ടോഗ്രാഫി പ്രദര്‍ശനങ്ങളും അദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്. ശാന്തിഗ്രാം , ചൈല്‍ഡ് എംപവര്‌മെന്റ് ട്രസ്റ്റ് , ലൈറ്റ് ആന്‍ഡ് ഷെഡ് ഫോട്ടോഗ്രാഫി അസോസിയേഷന്‍, CISSA, തുടങ്ങി നിരവധി സാമൂഹിക സംഘടനകളുമായി ചേര്‍ന്ന് കഴിഞ്ഞ ഇരുപതു വര്‍ഷമായി സാമൂഹിക സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നു. മുപ്പതു വര്‍ഷത്തെ ഫോട്ടോഗ്രാഫി ജീവിതത്തിലും ഇരുപതു വര്‍ഷത്തെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും നിരവധി സംഘടനകള്‍ അഗീകാരങ്ങള്‍ നല്‍കിയിട്ടുണ്ട്.
മഹാത്മാഗാന്ധി സാമൂഹിക-സാമ്പത്തിക പുനര്‍നിര്‍മ്മാണത്തിനായി 'ലോക് സേവക് സംഘ്' എന്ന് ആദ്യം വിഭാവനം ചെയ്ത ഭാരത് സേവക് സമാജ് (ബിഎസ്എസ്), പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ആസൂത്രണ മന്ത്രി ഗുല്‍സാരിലാല്‍ നന്ദയുടെയും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ 1952 ഓഗസ്റ്റ് 12-ന് ഔദ്യോഗികമായി ആരംഭിച്ചു. മാര്‍ച്ച് 14-ന് തിരുവനന്തപുരം കവടിയാര്‍ സദ് ഭാവനാ ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ബിഎസ്എസ് ഓള്‍ ഇന്ത്യ ചെയര്‍മാന്‍ ബി.എസ്. ബാലചന്ദ്രന്‍ പുരസ്‌കാരം സമ്മാനിച്ചു.
ഭാരത് സേവക് സമാജ് ദേശീയ വികസനത്തിനും പൊതുസേവനത്തിനും മാതൃകാപരമായ സംഭാവനകള്‍ നല്‍കിയ വ്യക്തികളെയും സംഘടനകളെയും പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുന്നു. സ്വയം സമര്‍പ്പിത പ്രവര്‍ത്തനത്തിലൂടെ തങ്ങളുടെ കഴിവ് തെളിയിക്കുകയും രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയ്ക്ക് സംഭാവന നല്‍കാന്‍ കഴിയുകയും ചെയ്യുന്നവരെ അംഗീകരിക്കുകയാണ് ഈ പുരസ്‌കാരത്തിന്റെ ലക്ഷ്യം. കല, കായികം, സാഹിത്യം, സംസ്‌കാരം, സാമൂഹിക പ്രവര്‍ത്തനം തുടങ്ങിയ വിവിധ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കാണ് ഈ പുരസ്‌കാരം നല്‍കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |