* സി.എം.സി വെല്ലൂർ മെഡിക്കൽ പ്രവേശനം:- സി.എം.സി വെല്ലൂർ എം.ബി.ബി.എസ് പ്രവേശനം നീറ്റ് 2025 ആൾ ഇന്ത്യ റാങ്ക് അടിസ്ഥാനത്തിലാണ്. ബി.എസ്‌സി നഴ്സിംഗ്, പാരാമെഡിക്കൽ പ്രവേശനത്തിന് സി.എം.സി വെല്ലൂരിന് സ്വന്തം പ്രവേശന പരീക്ഷ നടത്തും. അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 28. വെബ്സൈറ്റ്: admissions.cmcvellore.ac.in.
* ജെ.ഇ.ഇ മെയിൻ സെഷൻ 2:- എൻ.ഐ.ടി, ഐ.ഐ.ഐ.ടി എന്നിവിടങ്ങളിലെ ബി.ടെക്, ബി.പ്ലാനിംഗ്, ബി.ആർക് പ്രവേശനം. ജെ.ഇ.ഇ അഡ്വാൻസ്ഡിന്റെ യോഗ്യതാ മാനദണ്ഡവും ജെ.ഇ.ഇ മെയിൻ അടിസ്ഥാനത്തിലാണ്. ഏപ്രിൽ ഒന്നു മുതൽ പരീക്ഷ ആരംഭിക്കും. വെബ്സൈറ്റ്: jeemain.nta.nic.in.
* ഐ.ഐ.ഐ.ടി ഹൈദരാബാദ്:- അണ്ടർ ഗ്രാജ്വേറ്റ് എൻട്രൻസ് പരീക്ഷയ്ക്ക് മാർച്ച് 23വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: ugadmissions.iiit.ac.in.
* വെല്ലൂർ എൻജിനിയറിംഗ്:- വി.ഐ.ടി ക്യാമ്പസിലെ എൻജിനിയറിംഗ് പ്രവേശനത്തിന് മാർച്ച് 31വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: vit.ac.in. ഏപ്രിൽ 20മുതൽ 27വരെയാണ് എൻട്രൻസ് പരീക്ഷ.
* കീം 2025:- കേരളത്തിലെ സർക്കാർ- സ്വകാര്യ മേഖല കോളേജുകളിലെ എൻജിനിയറിംഗ് പ്രവേശനത്തിന് നടത്തുന്ന ബി.ടെക് ഓൺലൈൻ എൻട്രൻസ് പരീക്ഷ ഏപ്രിൽ 24 മുതൽ. വെബ്സൈറ്റ്: cee.kerala.gov.in.
* കീം ബി.ഫാം 2025:- കേരളത്തിലെ സർക്കാർ- സ്വകാര്യ മേഖല കോളേജുകളിലെ ബി.ഫാം പ്രവേശനത്തിന് നടത്തുന്ന എൻട്രൻസ് പരീക്ഷ ഏപ്രിൽ 24മുതൽ. വെബ്സൈറ്റ്: cee.kerala.gov.in.
* കീം മെഡിക്കൽ 2025:- കേരളത്തിലെ സർക്കാർ- സ്വകാര്യ കോളേജുകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ്, അഗ്രികൾച്ചർ, വെറ്ററിനറി തുടങ്ങിയ 13കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് 2025 മാർക്കിന്റെ അടിസ്ഥാനത്തിൽ കേരള മെഡിക്കൽ റാങ്ക് ലിസ്റ്റിൽനിന്ന് പ്രവേശനം. കേരളത്തിൽ പ്രവേശനം ആഗ്രഹിക്കുന്ന, നീറ്റ് 2025 എഴുതുന്ന കുട്ടികൾ cee.kerala.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷിക്കണം. മെഡിക്കൽ പ്രവേശനത്തിന് കേരളത്തിൽ പ്രത്യേക പ്രവേശന പരീക്ഷഇല്ല.
* എൻ.സി.ഇ.ടി 2025:- എൻ.ഐ.ടി, ഐ.ഐ.ടി, ഐ.ഐ.ഐ.ടികളിലെ നാലു വർഷ ടീച്ചർ എഡ്യുക്കേഷൻ പ്രോഗ്രാമിന് മാർച്ച് 19വരെ അപേക്ഷിക്കാം. എൻ.ടി.എയാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. വെബ്സൈറ്റ്: exams.nta.ac.in/NCET. പരീക്ഷ ഏപ്രിൽ 29.
ഇൻപുട്സ്: ബ്രില്യന്റ് സ്റ്റഡി സെന്റർ, പാല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |