കഴിഞ്ഞ ദിവസം ബാലയുടെ മുൻ പങ്കാളി ഡോ. എലിസബത്തിനെതിരെ രൂക്ഷ വിമർശനവുമായി ഇപ്പോഴത്തെ ഭാര്യ കോകില രംഗത്തെത്തിയിരുന്നു. എലിസബത്ത് മുൻപ് വിവാഹം കഴിച്ചതാണെന്നും പതിനഞ്ച് വർഷമായി മരുന്നുകഴിക്കുകയാണെന്നൊക്കെയായിരുന്നു ആരോപണം. ഇത്തരം ആരോപണങ്ങൾക്കെല്ലാം മറുപടി നൽകിയിരിക്കുകയാണ് എലിസബത്ത് ഇപ്പോൾ.
എലിസബത്തിന്റെ വാക്കുകൾ
'2019 മേയിലായിരുന്നു എന്റെ ആദ്യ വിവാഹം നടന്നത്. മൂന്നാഴ്ചയാണ് ഞങ്ങൾ ഒന്നിച്ചുതാമസിച്ചത്. ഡിവോഴ്സ് കുറച്ചുവൈകിപ്പോയിരുന്നു. ഡോക്ടറിനെയാണ് വിവാഹം കഴിച്ചത്. മാട്രിമോണിയലിലൂടെയാണ് ഞങ്ങൾ പരിചയപ്പെട്ടത്. ഡിവോഴ്സിന് സഹായിച്ചത് ഈ നടനാണ്. സംശയമുണ്ടെങ്കിൽ ഞാൻ നിങ്ങൾക്ക് അതിനുള്ള തെളിവുകളൊക്കെ തരാം.
ആ ഡോക്ടർ വേറെ കല്യാണം കഴിച്ച് ജീവിക്കുകയാണ്. ഞങ്ങൾ രജിസ്റ്റർ ചെയ്‌തൊന്നുമല്ല വിവാഹം കഴിച്ചത്. മര്യാദയ്ക്ക്, കുടുംബപരമായി അങ്ങോട്ടും ഇങ്ങോട്ടും പോയി കണ്ടു. ഞങ്ങളുടെ എൻഗേജ്‌മെന്റ് ഫംഗ്ഷന് 1800 പേരുണ്ടായിരുന്നു. കല്യാണവും ഫംഗ്ഷനായി നടത്തി. രണ്ട് ദിവസത്തിനുള്ളിൽ അത് ലീഗലാക്കി. അല്ലാതെ ആരും അറിയാതെ രജിസ്റ്റർ ഓഫീസിൽ പോയല്ല കല്യാണം നടത്തിയത്. മ്യൂച്ചർ ഡിവോഴ്സിന്റെ പേപ്പർ എന്റെ കൈയിലുണ്ട്.
ഇതിനെപ്പറ്റി കുഴപ്പം പറയേണ്ടത് ആ ഡോക്ടറാണ്. ആ പുള്ളിയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതിനുള്ള മറുപടി പബ്ലിക്കായി തന്നെ ഞാൻ വന്ന് പറയുന്നതായിരിക്കും. നാലോ അഞ്ചോ കല്യാണം കഴിഞ്ഞയാളാണ് ആ നടൻ. ഇതെല്ലാം പറഞ്ഞ ശേഷമാണ് വിവാഹത്തിലേക്ക് വരുന്നത്. ഡിവോഴ്സിന് പോലും ഒപ്പമുണ്ടായിരുന്നയാൾ നിന്നെ ടാർഗറ്റ് ചെയ്യുമെന്ന് പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തുന്നു.
ഇതിനുമുമ്പ് എനിക്കൊരു ഫേസ്ബുക്ക് പ്രൊഫൈലുണ്ടായിരുന്നു. അതിലാണ് ട്രോളൊക്കെ ഇട്ടിരുന്നത്. ആ അക്കൗണ്ടിൽ ഡിവോഴ്സി എന്ന് തന്നെയായിരുന്നു ഇട്ടിരുന്നത്. ആ അക്കൗണ്ടിൽ നിന്ന് തന്നെയാണ് ഞാൻ ഇയാളെ പ്രപ്പോസ് ചെയ്യുന്നത്. ഞാൻ ആരെയും പറ്റിച്ചിട്ടില്ല. കല്യാണം കഴിഞ്ഞിട്ട് ഇയാൾ അഭിമുഖം കൊടുക്കുന്ന സമയത്ത്, കല്യാണം എന്ന് പറയാൻ പറ്റില്ല ആ ഫംഗ്ഷൻ കഴിഞ്ഞിട്ട് അഭിമുഖം കൊടുക്കുമ്പോൾ, ആരോടും മുമ്പ് കല്യാണം കഴിഞ്ഞെന്ന് പറയരുതെന്നും പുള്ളിക്ക് നാണക്കേടാണെന്നും ഇയാൾ തന്നെയാണ് പറഞ്ഞത്.
പുള്ളിയോടൊപ്പം താമസിക്കുന്ന സമയത്ത് പുള്ളി തന്നെ ആ പ്രൊഫൈൽ ഡിലീറ്റ് ചെയ്തിരുന്നു. അന്നുണ്ടായിരുന്ന എന്റെ ഫോൺ പുള്ളി തന്നെ എറിഞ്ഞുപൊട്ടിച്ചു. സിം ഇയാൾ നാശമാക്കി. ആദ്യത്തെ വിവാഹം മ്യൂച്ച്വൽ ഡിവോഴ്സായിരുന്നു. പതിനഞ്ച് വർഷം ഞാൻ മരുന്ന് കുടിച്ചെന്നാണ് കോകില പറഞ്ഞത്. എന്ത് മരുന്നാണ് പതിനഞ്ച് വർഷമായി കഴിക്കുന്നത്. ഇപ്പോൾ മുപ്പത് വയസ്. അതായത് പതിനഞ്ച് വയസുമുതൽ മരുന്ന് കുടിക്കുന്നുണ്ടെന്നാണ് പറഞ്ഞത്. എന്ത് മരുന്നാണ് കുടിക്കുന്നത്. പറയുമ്പോൾ കറക്ടായി പറയണ്ടേ. പനിക്കും വയറുവേദനയ്ക്കുമൊക്കെ മരുന്ന് കഴിച്ചിട്ടുണ്ട്. അല്ലാതെ വേറെ എന്തെങ്കിലും മരുന്ന് കഴിച്ചിട്ടുണ്ടെങ്കിൽ തെളിവുസഹിതം പറയണം. ഈയടുത്താണ് ഡിപ്രഷന്റെ മരുന്ന് കഴിക്കുന്നത്.
ഒരു പെണ്ണിനെപ്പറ്റി പറയാൻ പറ്റുന്ന മോശങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. അതിന്റെയൊക്കെ തെളിവുകൾ ചോദിക്കുന്നു. എന്റെ ഈ ടെസ്റ്റ് നടത്തിയതും പതിനഞ്ച് വർഷമായി മരുന്ന് കഴിക്കുന്നതും ഞാൻ അറിഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |