ദാസേട്ടൻ കോഴിക്കോടിനൊപ്പമുള്ള റീൽസ് പുറത്തിറങ്ങിയതിന് പിന്നാലെയുണ്ടായ വിമർശനങ്ങൾക്ക് മറുപടിയുമായി അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു. സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് സുധിക്കൊപ്പമുള്ള പ്രൊഫൈൽ പിക്‌ച്ചർ നീക്കം ചെയ്യണമെന്ന് നിരവധിപ്പേർ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് രേണു സുധി.
'സുധുച്ചേട്ടന്റെ വൈഫ് ആയി ഇരിക്കുന്നിടം വരെ ആര് എന്ത് പറഞ്ഞാലും ഡിപി മാറ്റുന്ന പ്രശ്നം ഇല്ല, കാരണം എന്റെ കെട്ട്യോന്റെ ഡിപി എനിക്കിടാനുള്ള അധികാരം ഉണ്ട്. ചൊറിയുന്നവർ ചൊറിഞ്ഞോണ്ടിരിക്കൂ. ഐ ആം നോട്ട് ബോധേഡ് എബൗട്ട് യുവർ ചൊറിച്ചിൽ'- എന്നായിരുന്നു വിമർശനങ്ങളിൽ രേണുവിന്റെ മറുപടി. സുധിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെയായിരുന്നു പ്രതികരണം. ഡിജിറ്റൽ പെയിന്റിംഗിലൂടെ സൃഷ്ടിച്ചെടുത്ത ഫോട്ടോയാണ് രേണു പങ്കുവച്ചത്.
ദാസേട്ടൻ കോഴിക്കോടിനൊപ്പമുള്ള ഗ്ളാമർ റീൽ പുറത്തുവന്നതിന് പിന്നാലെയാണ് രേണുവിനെതിരെ വിമർശനങ്ങൾ രൂക്ഷമായത്. ദിലീപും ഗോപികയും അഭിനയിച്ച 'ചാന്തുപൊട്ട്' എന്ന ചിത്രത്തിലെ 'ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത്' എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരമാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വീഡിയോ വൈറലായതിന് പിന്നാലെ വലിയ തോതിൽ സൈബർ ആക്രമണം നേരിടേണ്ടി വരികയായിരുന്നു. ഇതിന് പിന്നാലെ ദാസേട്ടൻ കോഴിക്കോടിനൊപ്പം മറ്റൊരു ഡാൻസ് വീഡിയോയും രേണു പങ്കുവച്ചിരുന്നു. 'ഡൈലാമോ ' എന്ന തമിഴ് സൂപ്പർ ഹിറ്റ് ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോ ആണ് രേണു പങ്കുവച്ചത്. സ്റ്റൈലിഷ് ഗെറ്റപ്പിൽ ചുവടുവയ്ക്കുന്ന രേണുവിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |