അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു സുധി, സുധിയുടെ മരണശേഷം റീൽസുകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും സജീവമാണ് രേണു. ഇതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങളും അവർ നേരിടുന്നുണ്ട്.
സുധിയുടെ മരണത്തിന് പിന്നാലെ സുഹൃത്തുക്കളും സഹപ്രവർത്തകരും സഹായവുമായി മുന്നോട്ടു വന്നിരുന്നു. രേണുവിന് പലയിടത്തും ജോലി ശരിയാക്കി നൽകിയിരുന്നുവെന്നും പക്ഷേ അവർ ജോലി നിരസിച്ചുവെന്നും സ്റ്റാർ മാജിക് ഷോ ഡയറക്ടർ അനൂപ് ജോൺ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയും രേണു വിമർശനം നേരിട്ടിരുന്നു. ഇപ്പോഴിതാ യഥാർത്ഥത്തിൽ സംഭവിച്ചതെന്തെന്ന് തുറന്നു പറയുകയാണ് രേണു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു രേണുവിന്റെ വെളിപ്പെടുത്തൽ .
അക്കൗണ്ടന്റിന്റെ ജോലിയായിരുന്നു പറഞ്ഞത്. പക്ഷെ ഞാൻ പഠിച്ചത് ഹ്യുമാനിറ്റിക്സ് ആണ്. എനിക്ക് ഹരിക്കാൻ പോലും അറിയില്ല. കണക്കിന്റെ എ.ബി.സി.ഡി പോലും അറിയില്ല. കണക്ക് പേടിച്ചിട്ടാണ് ഹ്യുമാനിറ്റിക്സ് എടുത്തത്. അതിനാൽ കണക്കൊന്നും അറിയാതെ എങ്ങനെ ഈ ജോലി ചെയ്യും എന്നേ ഞാൻ പറഞ്ഞുള്ളൂ. പേടിയാണ്. പിന്നെ സുധിച്ചേട്ടൻ മരിച്ച സമയവുമായിരുന്നു. ടെൻഷനിലാണ്. അതിന്റെ ഇടയ്ക്ക് കണക്കെങ്ങാനും തെറ്റിപ്പോവുക കൂടി ചെയ്താൽ ശരിയാകില്ല. ഇത്രയേ സംഭവിച്ചിട്ടുള്ളൂ. അതിന് നാട്ടുകാർ പറയുന്നതിനൊക്കെ ഞാൻ എന്ത് പറയാനാണ്'' എന്നാണ് രേണു പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |