അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി റീലുകളിലൂടെ സോഷ്യൽ മീഡിയയയിൽ വൈറലാകാറുണ്ട്. മുമ്പ് രേണു വിവാഹിതയായി എന്ന രീതിയിൽ ചില വീഡിയോകൾ പ്രചരിച്ചിരുന്നു. അത് റീലിന്റെ ഭാഗമാണെന്ന് രേണു വ്യക്തമാക്കിയിരുന്നു.
രേണു സുധിയുടെ പുതിയൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അമ്പലത്തിൽ വിവാഹ വേഷത്തിൽ യുവാവിനൊപ്പം നിൽക്കുന്നതാണ് വൈറലായ വീഡിയോകളിലൊക്കെ ഉള്ളത്.
വധുവിന്റെ സ്ഥാനത്ത് രേണുവെന്നും വരന്റെ സ്ഥാനത്ത് പ്രതീഷ് എന്നും എഴുതിയിരിക്കുന്ന ക്ഷണക്കത്തും താലിയുമൊക്കെ സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഹണിമൂൺ എവിടെയാണെന്ന ചോദ്യത്തിന് ഊട്ടിയാണെന്നും ഇവിടെ ഭയങ്കര ചൂടാണെന്നും രേണുവിന്റെ കൈപിടിച്ചുനടക്കുന്നതിനിടെ 'വരൻ' മറുപടി നൽകുന്നു. ഇതോടെ യഥാർത്ഥ വിവാഹമാണെന്നാണ് മിക്കവരും കരുതിയത്.
ചിലർ വിമർശനവുമായെത്തുകയും ചെയ്തു. "സുധിയോടുള്ള സ്നേഹം എന്തായിരുന്നു. എന്നിട്ടാണ് വീണ്ടും വിവാഹം" എന്നൊക്കെ പറഞ്ഞായിരുന്നു വിമർശനം. എന്നാൽ വിധവയ്ക്ക് എന്താ വേറെ വിവാഹം കഴിച്ചുകൂടേയെന്ന് ചോദിച്ച് നിരവധി പേർ രേണുവിനെ പിന്തുണച്ചുകൊണ്ടും കമന്റ് ചെയ്‌തു. ഇതൊരു ആൽബം ഷൂട്ടായിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രേണുവിന്റെ വരനായി വേഷമിട്ട ഷിജു പള്ളിപ്പുറം. ഷൂട്ടിംഗിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |