കൊച്ചി: നെറ്റ് സീറോ എനർജി കെട്ടിടങ്ങളാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റി മാനേജിംഗ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ പറഞ്ഞു. നിർമ്മാണ സാമഗ്രി ഉത്പാദകർക്കും സാങ്കേതിക ദാതാക്കൾക്കുമായി ഫിക്കിയുടെ സഹകരണത്തോടെ ഏഷ്യ ലോ കാർബൺ ബിൽഡിംഗ് ട്രാൻസിഷൻ പ്രോജക്ട് കൊച്ചിയിൽ സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ വിഷയങ്ങളിൽ ആഷിക് സുൽത്താന, ശ്രീരഞ്ജിനി ശ്രീനിവാസൻ, കെ. അസീം എന്നിവർ ക്ലാസുകളെടുത്തു. എനർജി മാനേജ്‌മെന്റ് സെന്റർ കേരളയുടെ എനർജി എഫിഷ്യൻസി വിഭാഗം മേധാവി ജോൺസൺ ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു. എം.എൻ. ഗിരീഷ്, സാവിയോ മാത്യു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |