കോട്ടയം : എം.ജി സർവകലാശാലയിലെ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് രജിസ്‌ട്രേഷൻ ആരംഭിച്ചു. ഓപ്ഷണൽ വിഷയങ്ങൾ ഒഴികെയുള്ള പ്രിലിമിനറിയുടെയും മെയിൻ പരീക്ഷയുടെയും സിലിബസ് ഉൾപ്പെടുത്തി റഗുലർ, ഈവനിംഗ്, ഫൗണ്ടേഷൻ എന്നിങ്ങനെ മൂന്നുതരം പരിശീലന പരിപാടികളാണുള്ളത്. റഗുലർ പ്രോഗ്രാമിൽ ആഴ്ചയിൽ അഞ്ചുദിവസം പരിശീലനം ഉണ്ടാകും. ഡിഗ്രി വിജയിച്ചവരെയാണ് പരിഗണിക്കുന്നത്. മൂന്നു പ്രോഗ്രാമുകളിലുമായി ആകെ 70 പേർക്കാണ് പ്രവേശനം. അപേക്ഷകൾ മേയ് 20 വരെ സ്വീകരിക്കും. അപേക്ഷാഫോറം https://csi.mgu.ac.in/ ൽ ലഭ്യമാണ്.
ഫോൺ : 9188374553.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |