ക്രിക്കറ്റിനെ പ്രണയിച്ച രമേശനായി നിവിൻ പോളി പ്രേക്ഷകരുടെ മനസിൽ സ്ഥാനം പിടിച്ച ചിത്രമാണ് 1983 . സച്ചിൻ ടെണ്ടുൽക്കറെ അറിയാത്ത സുശീലയായി എത്തിയ സ്രിന്ധയെ ആരും മറക്കാനിട
യില്ല. വർഷങ്ങൾക്കുശേഷം രമേശനെയും സുശീലയെയും വീണ്ടും കാണാൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലാണ് പ്രേക്ഷകർ.
സ്രിന്ധ പങ്കുവച്ച നിവിൻ പോളിക്ക് ഒപ്പമുള്ള ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. സുശീലയും രമേശനും പാരലൽ യൂണിവേഴ്സിൽ എന്ന കുറിപ്പോടെയാണ് സ്രിന്ധ ചിത്രങ്ങൾ പങ്കുവച്ചത്.
ആരാധകരടക്കം നിരവധിപേരാണ് ചിത്രത്തിന് ലൈക്കും കമന്റുമായി എത്തുന്നത്. നടി നിക്കി ഗൽറാണിയും കമന്റ് ചെയ്തിട്ടുണ്ട്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 1983 ൽ മറ്റൊരു നായികയാണ് നിക്കി.
നിവിൻ പോളിയുടെ ഭാര്യ വേഷമാണ് സ്രിന്ധ അവതരിപ്പിച്ചത്. അതേസമയം ഇന്ത്യയിലെ ആദ്യ മൾട്ടിവേഴ്സ് സൂപ്പർ ഹീറോ ചിത്രത്തിൽ നിവിൻ പോളിയാണ് നായകൻ. മൾട്ടിവേഴ്സ് മന്മഥൻ എന്ന് പേരിട്ട ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് ആദിത്യൻ ചന്ദ്രശേഖർ ആണ്. എങ്കിലും ചന്ദ്രികേ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ആദിത്യൻ ചന്ദ്രശേഖർ. കരിക്കിന്റെ ആവറേജ് അമ്പിളിയും സംവിധാനം ചെയ്തു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം സിനിമയിൽ ശ്രദ്ധേയ കഥാപാത്രത്തെയും അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |