തൃക്കരിപ്പൂർ:ജീവിതമാണ് ലഹരി എന്ന മുദ്രാവാക്യവുമായി വലിയപറമ്പ് പഞ്ചായത്തിൽ പദയാത്ര,തെരുവോര ചിത്രരചനാ മത്സരം , ഫ്ലാഷ് മോബ് എന്നിവ അരങ്ങേറി. പടന്ന കടപ്പുറം ഗവൺമെൻറ് ഫിഷറീസ് ഹയർസെക്കൻഡറി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പി.ശ്യാമള അദ്ധ്യക്ഷത വഹിച്ചു. ചന്തേര എസ്.എച്ച്.ഒ കെ.പ്രശാന്ത് പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഖാദർ പാണ്ഡ്യാല , ക്ഷേമകാര്യസമിതി ചെയർമാൻ കെ.മനോഹരൻ ,ആരോഗ്യവിദ്യാഭ്യാസ ചെയർപേഴ്സൺ ഇ.കെ.മല്ലിക , ഭരണസമിതി അംഗങ്ങളായ സി.ദേവരാജൻ , പി.കെ.സുമതി, നീലേശ്വരം റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്റ്റർ എൻ.വൈശാഖ് ,ടി തമ്പാൻ, വിമുക്തി ജില്ലാ കോഡിനേറ്റർ പി. ഗോവിന്ദൻ,പി.ടി.എ പ്രസിഡന്റ് എൻ.കെ.മുഹമ്മദ് കുഞ്ഞി, എച്ച്.എം സി.കെ.ലത സംസാരിച്ചു. പി.ഇ.സി സെക്രട്ടറി കുമാരൻ സ്വാഗതവും കെ.വി.ബിജു നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |