കാഞ്ഞങ്ങാട്: എൻ.സി.സി. 32 കേരള ബറ്റാലിയൻ പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മരക്കാപ്പ് കടപ്പുറത്ത് മൂന്ന് കിലോമീറ്റർ ദൂരത്തിൽ കാഡറ്റുകൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് കടൽതീരം ശുചീകരിച്ചു. പടന്നക്കാട് മുതൽ മരക്കാപ്പ് കടപ്പുറം വരെ ബോധവൽക്കരണ റാലിയും നടത്തി. എൻ.സി.സി രാജ്യവ്യാപകമായി സംഘടിപ്പിച്ചു വരുന്ന പുനീത് സാഗർ അഭിയാന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. മുനിസിപ്പൽ കൗൺസിലർ കെ.കെ.ബാബു ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റൻ ഡോ.നന്ദകുമാർ കോറോത്ത് അദ്ധ്യക്ഷത വഹിച്ചു. പൊലീസ് ഇൻസ്‌പെക്ടർ പി.അജിത്ത് കുമാർ മുഖ്യ പ്രഭാഷണം നടത്തി. അണ്ടർ ഓഫീസർ കെ.ദർശന സ്വാഗതവും കെ.അഖിൽ നന്ദിയും പറഞ്ഞു. ശ്രേയ സുരേഷ്, കെ.പി.ആര്യ, റിതിക എസ്.ശശിധരൻ എന്നിവർ നേതൃത്വം നൽകി. അറുപത് കാഡറ്റുകൾ ശുചീകരണ പരിപാടിയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |