തൃശൂർ: അഷിതാ സ്മാരക സമിതി ഏർപ്പെടുത്തിയ അഷിതാസ്മാരക സമഗ്രസംഭാവന പുരസ്‌കാരം എഴുത്തുകാരൻ എം.മുകുന്ദന് സമ്മാനിക്കുമെന്ന് സ്മാരകസമിതി രക്ഷാധികാരി ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പത്രസമ്മേളനത്തിൽ പറഞ്ഞു. 25,000 രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മറ്റ് പുരസ്‌കാരങ്ങൾ: അക്ബർ ആലിക്കര (കഥ), കെ.ആർ.അജയൻ (യാത്രാവിവരണം), അഭിഷേക് പള്ളത്തേരി (ഓർമക്കുറിപ്പ്), പ്രദീഷ് (കവിത), റെജി മലയാലപ്പുഴ (ബാലസാഹിത്യം), ഡോ.ആനന്ദൻ രാഘവൻ (നോവൽ), റീത്ത രാജി (യുവ സാഹിത്യപ്രതിഭ), സുജ പാറുകണ്ണിൽ (ആത്മകഥ). 10000 രൂപ വീതമാണ് പുരസ്‌കാരം. 27ന് കോഴിക്കോട് അളകാപുരിയിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. പത്രസമ്മേളനത്തിൽ സന്തോഷ് ഏച്ചിക്കാനം, സുഭാഷ് പയ്യാവൂർ, രാജലക്ഷ്മി മഠത്തിൽ, പ്രസാദ് നെല്ലിയാമ്പതി എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |