കടയ്ക്കാവൂർ: അഞ്ചുതെങ്ങ് പഞ്ചായത്ത് പരാതിരഹിത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി പാരാലീഗൽ വോളന്റിയർമാർക്കുള്ള ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഇ.കെ.നായനാർ സ്മാരക ഹാളിൽ നടന്ന ക്യാമ്പ് ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജാബോസ്,സ്റ്റീഫൻ ലൂയിസ് (ചെയർമാൻ ),മെമ്പർമാരായ സോഫിയ ജ്ഞാനദാസ്,യേശുദാസ്,ജൂഡ്,മിനിജൂഡ്,പഞ്ചായത്ത് സെക്രട്ടറി പി.രാജീവ്,അസിസ്റ്റന്റ് സെക്രട്ടറി ഷമിജോസ്,അഡ്വ.എസ്.സുജന തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |