ചെന്നൈ : നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രശസ്ത സംഗീത സംവിധായകൻ എ,ആർ. റഹ്മാൻ് പരിശോധനകൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു. നിർജലീകരണം കൊണ്ടാണ് പിതാവിന് ദേഹാസ്വസ്ഥ്യം ഉണ്ടായതെന്ന് മകൻ അമീൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി എം,കെ. സ്റ്റാഴിൻ ഉൾപ്പെടെയുള്ളവർ റഹ്മാന്റെ ആരോഗ്യ വിവരം അറിയാൻ ആശുപത്രിയുമായി ബന്ധപ്പെട്ടിരുന്നു. റഹ്മാൻ സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സൈറ ബാനുവും പ്രസ്താവനയിൽ പറഞ്ഞു. ഇതിനൊപ്പം മറ്റു ചില കാര്യങ്ങളും അവർ വെളിപ്പെടുത്തി.
റഹ്മാന്റെ മുൻഭാര്യ എന്ന് വിളിക്കരുതെന്ന് സൈറബാനു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. താനും റഹ്മാനും വേർപിരിഞ്ഞു താമസിക്കുന്നു എന്നത് ശരിയാണ്. എന്നാൽ വിവാഹബന്ധം വേർപെടുത്തിയിട്ടില്ല എന്ന് സൈറ ബാനു പറഞ്ഞു. തന്റെ ആരോഗ്യകാരണങ്ങളാലാണ് വേർപിരിയാൻ തീരുമാനിച്ചത്. റഹ്മാൻ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് തിരിച്ചു എന്ന കാര്യം അറിഞ്ഞു. സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്നും സൈറ ബാനു പറഞ്ഞു. പൂർണ ആരോഗ്വവാനായി എന്ന് ആശംസിച്ച സൈറബാനു. റഹ്മാന് കൂടുതൽ സ്ട്രസ് നൽകരുതെന്ന് കുടുംബത്തോട് അഭ്യർത്ഥിച്ചു. നിയമപരമായി തങ്ങൾ ഇരുവരരും വിവാഹമോചിതരായിട്ടില്ല. ഇപ്പോഴും ഭാര്യയും ഭർത്താവുമാണ്. തന്റെ ആരോഗ്യ പ്രശ്നങ്ങൾ കൊണ്ട് വേർപിരിഞ്ഞു താമസിക്കുകയാണെന്നും സൈറ ബാനു പ്രസ്താവനയിൽ വ്യക്തമാക്കി,
ഇന്ന് രാവിലെ ഏഴരയോടെയാണ് റഹ്മാനെ ചെന്നൈയിലെ ഗ്രീംസ് റോഡിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇസിജി, എക്കോകാർഡിയോഗ്രാം ഉൾപ്പടെയുളള പരിശോധനകൾ നടത്തിയിരുന്നു. എ ആർ റഹ്മാനെ ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരുന്നത്. നിർജലീകരണം കാരണമാണ് എ ആർ റഹ്മാന് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നാണ് ഡോക്ടർമാർ സ്ഥിരീകരിച്ചത്.ലണ്ടനിലായിരുന്ന എ ആർ റഹ്മാൻ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ചെന്നൈയിൽ തിരിച്ചെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |