ചേർത്തല : വയലാർ ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ ബോധവത്കരണത്തിന് ജനറൽ സെക്രട്ടറി കരപ്പുറം രാജശേഖരൻ നേതൃത്വംനൽകി. മോട്ടോർ വാഹന ഇൻസ്‌പെക്ടർ കെ.ജി.ബിജു ഉദ്ഘാടനം ചെയ്തു. ജോസഫ് മാരാരിക്കുളം,ടോം ജോസഫ് ചമ്പക്കുളം എന്നിവർ സംസാരിച്ചു.
തണ്ണീർമുക്കം കരിക്കാട് എ.കെ.ജി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ'ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി ദീപം തെളിച്ചു. എം.പി. സുഗുണൻ ഉദ്ഘാടനം ചെയ്തു ഗ്രന്ഥശാല പ്രസിഡന്റ് ടി.ബി.ഭാർഗവൻ അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |