കരുനാഗപ്പള്ളി : ക്ഷേത്രസംരക്ഷണ സമിതി കരുനാഗപ്പള്ളി താലൂക്ക് സമ്മേളനം കടത്തൂർ മണ്ണടിശ്ശേരിൽ ക്ഷേത്ര ഓഡിറ്റോറിയത്തിൽ സമിതി സംസ്ഥാന കൗൺസിൽ അംഗം എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എസ്.ആർ.കെ.പിള്ള അദ്ധ്യക്ഷനായി. താലൂക്ക് സെക്രട്ടറി എം.എസ്.ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. സംസ്ഥാന സമിതി അംഗം കെ.ജി.രാമചന്ദ്രൻ, ആർ.എസ്.എസ് ഗ്രാമ ജില്ലാ സംഘചാലക് ആർ. മോഹനൻ, ജില്ലാ സെക്രട്ടറി ആർ. ധനരാജൻ,ജില്ലാ ട്രഷറർ എസ്.വേണുഗോപാൽ, മാതൃസമിതി ജില്ലാ പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രൻ,ഖണ്ഡ് കാര്യവാഹ് എസ്.ഓമനക്കുട്ടൻ, മാതൃസമിതി സെക്രട്ടറി എസ്.വസന്തകുമാരി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : രാമചന്ദ്രൻ പിള്ള (രക്ഷാധികാരി) , എസ്.ആർ.കെ.പിള്ള (പ്രസിഡന്റ് ) ,കെ. സന്തോഷ് കുമാർ (വൈസ് പ്രസിഡന്റ് ), എം എസ്. ഗോപാലകൃഷ്ണൻ ( സെക്രട്ടറി), ഡി.ബാബു നാഥ് (ദേവസ്വം സെക്രട്ടറി), ആനന്ദ് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |