കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ ഇഞ്ചൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ അക്വഡേറ്റ് ലോറിയിലെ തടി ലോഡ് തട്ടി ഭാഗികമായി തകർന്നു. ഇഞ്ചൂർ മാതിരപ്പിള്ളി റോഡിന് കുറുകെയുള്ള അക്വഡേറ്റ് കനാലിന്റെ സ്പാനുകൾ തെന്നിമാറുകയായിരുന്നു. തൂണിന് മുകളിലുള്ള സ്പാനുകൾ പിന്നീട് ക്രെയിൻ ഉപയോഗിച്ച് യഥാസ്ഥാനത്ത് പുനഃസ്ഥാപിച്ചു. വെള്ളമില്ലാത്തതിനാലാണ് അക്വഡേറ്റ് നിലംപൊത്താതിരുന്നത്. ഇന്നലെ പുലർച്ചെയാണ് സംഭവം. ലോറിയിൽ ഉയർന്ന അളവിൽ തടി കയറ്റിയതാണ് അപകടത്തിന് കാരണമായത്. നാട്ടുകാർ ലോറി തടഞ്ഞിട്ടിരുന്നു. പ്ലൈവുഡ് കമ്പനികളിലേക്കുള്ള ലോറികൾ അമിത ഭാരം കയറ്റിയാണ് കടന്നു പോകുന്നതെന്നും പരാതി ഉണ്ട്. ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പ്രവർത്തനം ഏതാനും വർഷങ്ങളായി നിലച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |