പത്തനംതിട്ട: പത്തനംതിട്ട കളക്ട്രേറ്റിൽ ബോംബ് ഭീഷണി. ഇന്ന് രാവിലെ 6.48ന് ആസിഫ് ഗഫൂർ എന്ന മെയിലിൽ നിന്നാണ് ബോംബ് ഭീഷണി സന്ദേശം ജില്ലാ കളക്ടറുടെ ഔദ്യോഗിക മെയിലിൽ എത്തിയത്. ആർഡിഎക്സ് ബ്ലാസ്റ്റ് ഉണ്ടാകുമെന്നും ജീവനക്കാരെ ഉടൻ ഒഴിപ്പിക്കണമെന്നുമായിരുന്നു സന്ദേശം. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത് അംഗീകരിക്കാനാവില്ലെന്ന് മെയിലിൽ പരാമർശമുണ്ട്.
ഇന്ന് രാവിലെ പത്ത് മണിയോടെ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് മെയിൽ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ സ്‌പെഷ്യൽ ബ്രാഞ്ചിൽ വിവരം അറിയിക്കുകയായിരുന്നു. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി കളക്ടറുടെ ചേംബറിലും എല്ലാ ഓഫീസിലും പരിശോധന നടത്തി. എല്ലാ ഉദ്യോഗസ്ഥരെയും പുറത്തിറക്കി നാല് നിലയിലും പരിശോധന നടത്തി. പൊലിസിന്റെയും സ്‌ക്വാഡുകളുടെയും പരിശോധന തുടരുകയാണെന്ന് എഡിഎം ബി ജ്യോതി പറഞ്ഞു. ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ സ്ഥലത്തില്ലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |