ജയ്പൂര്‍: ഇന്ത്യന്‍ റെയില്‍വേയില്‍ മറ്റ് പല ട്രെയിനുകള്‍ക്കും ലഭിക്കുന്നതിനേക്കാള്‍ സ്വീകാര്യത വന്ദേഭാരത് എക്‌സ്പ്രസുകള്‍ക്കാണെന്നതില്‍ സംശയമില്ല. ടിക്കറ്റ് നിരക്ക് മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് വളരെ കൂടുതലാണെങ്കിലും ആധുനിക സൗകര്യങ്ങളും യാത്രാ സമയത്തിലെ ലാഭവും തന്നെയാണ് വന്ദേഭാരതിനെ ജനപ്രിയമാക്കി മാറ്റിയതും. 136 വന്ദേഭാരത് ട്രെയിനുകളാണ് രാജ്യത്ത് വിവിധ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നത്. ഇക്കൂട്ടത്തിലേക്ക് ഇപ്പോഴിതാ രണ്ട് പുതിയ വന്ദേഭാരത് ട്രെയിനുകള്‍ കൂടി സര്‍വീസ് ആരംഭിക്കുകയാണ്.
നോര്‍ത്ത് വെസ്റ്റ് റെയില്‍വേ സോണിലേക്കാണ് രണ്ട് ട്രെയിനുകള്‍ അവതരിപ്പിക്കുന്നത്. രാജസ്ഥാനിലെ ബിക്കാനേറില്‍ നിന്നും ഡല്‍ഹിയിലേക്കാണ് ഇതില്‍ ഒന്നാമത്തെ ട്രെയിന്‍. രാജ്യതലസ്ഥാനത്തേക്ക് നേരിട്ടുള്ള കണക്ടിവിറ്റി എന്നതാണ് ഈ സര്‍വീസിന്റെ പ്രത്യേകത. രാവിലെ 5.55ന് ബിക്കാനേറില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.15ന് ന്യൂഡല്‍ഹിയില്‍ എത്തും. വൈകുന്നേരം 4.30 ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 10.50ന് ബിക്കാനേറില്‍ തിരിച്ചെത്തും.
ആറ് മണിക്കൂറും 20 മിനിറ്റും കൊണ്ടാണ് ട്രെയിന്‍ സര്‍വീസ് പൂര്‍ത്തിയാക്കി എത്തുന്നത്. യാത്രക്കാരെ സംബന്ധിച്ച് രണ്ട് മണിക്കൂറിനടുത്താണ് യാത്രാ സമയത്തില്‍ ലാഭിക്കാന്‍ കഴിയുന്നത്. ഇത് യാത്രക്കാരെ സംബന്ധിച്ച് വലിയ ആശ്വാസമാണ്. ജയ്പൂരില്‍ നിന്ന് ജോദ്പൂരിലേക്കാണ് രണ്ടാമത്തെ സര്‍വീസ് അനുവദിക്കാന്‍ ഒരുങ്ങുന്നത്. അജ്മീര്‍ വഴിയാകും ഈ ട്രെയിന്‍ സര്‍വീസ് നടത്തുക. അധികം വൈകാതെ ട്രെയിന്‍ ടൈംടേബിളും ഒപ്പം റെയില്‍വേ മന്ത്രാലയത്തിന്റെ അന്തിമ അനുമതിയും ലഭ്യമാകുമെന്നാണ് നോര്‍ത്ത് വെസ്റ്റ് റെയില്‍വേ സോണ്‍ പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |