മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി മോഹൻലാൽ - പൃഥ്വിരാജ് ചിത്രം എന്പുരാൻ. ആഗോള തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട മാർക്കറ്റുകളിൽ ചിത്രത്തിന്റെ ഐമാക്സ് റിലീസ് ഉണ്ടാകും. ഇതോടെ മലയാള സിനിമയും ഐമാക്‌സും തമ്മിലുള്ള ദീർഘമായുള്ള ബന്ധത്തിന് തുടക്കമാകുമെന്ന പ്രത്യാശ മോഹൻലാലും പൃഥ്വിരാജും പങ്കുവച്ചു.
എമ്പുരാൻ സിനിമയുടെ ട്രെയിലർ തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്കണ്ട വാർത്തയും പൃഥ്വിരാജ് പങ്കുവച്ചു.
എമ്പുരാൻ ട്രെയിലർ ആദ്യം കണ്ട വ്യക്തി, ട്രെയിലർ കണ്ടതിനുശേഷം അങ്ങ് പറഞ്ഞ വാക്കുകൾ ഞാൻ എന്നും വിലമതിക്കും സാർ. വാക്കുകൾ പറഞ്ഞാൽ മതിയാകില്ല. എന്നും ഫാൻ ബോയ്. പൃഥ്വിരാജിന്റെ വാക്കുകൾ. ചെന്നൈയിലെ രജനികാന്തിന്റെ വീട്ടിൽ എത്തിയാണ് പൃഥ്വിരാജ് കൂടിക്കാഴ്ച നടത്തിയത്.ലൈക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നീ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് നിർമ്മാണം.മാർച്ച് 27ന് രാവിലെ 6 ന് ആഗോള തലത്തിൽ പ്രദർശനം ആരംഭിക്കുന്ന ചിത്രം പാൻ ഇന്ത്യൻ തലത്തിൽ വമ്പൻ വിതരണ കമ്പനികളാണ് എത്തിക്കുന്നത്. ദിൽ രാജുവിന്റെ ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യും., അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കർണാടകയിൽ വമ്പൻ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലെ ഫിലിംസും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |