തിരുവനന്തപുരം: പ്രതിസന്ധികളെ അതിജീവിച്ച് സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളുടെ ജീവിതവിജയം ചർച്ച ചെയ്യുന്നതിനായി കേരളകൗമുദി സംഘടിപ്പിക്കുന്ന വനിതാ കോൺക്ലേവ് 'ഷീ എംപവർ' ഇന്ന് നടക്കും. വൈകിട്ട് 5.30ന് ഹോട്ടൽ ഓ ബൈ താമരയിൽ നടക്കുന്ന പരിപാടി മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
മന്ത്രി ഡോ.ആർ.ബിന്ദു മുഖ്യാതിഥിയാകും. തിരുവനന്തപുരം നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ,യു.പ്രതിഭാ എം.എൽ.എ, മുൻ ഡി.ജി.പി ബി.സന്ധ്യ,വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിതാ.വി.കുമാർ,കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ, ബെവ്കോ സി.എം.ഡി ഹർഷിത അട്ടല്ലൂരി എന്നിവർ പങ്കെടുക്കും. പദ്മശ്രീ നേടിയ സംഗീതജ്ഞ കെ.ഓമനക്കുട്ടി,നടി മല്ലികാ സുകുമാരൻ എന്നിവരെ ചടങ്ങിൽ ആദരിക്കും.
മെഡിട്രിനാ ഗ്രൂപ്പ് ഒഫ് ഹോസ്‌പിറ്റൽസ് സി.ഇ.ഒ ഡോ.മഞ്ജു പ്രതാപ്,മരിയാസ് നാച്ചുറൽസ് എം.ഡി മരിയ സാജൻ,ന്യൂ രാജസ്ഥാൻ മാർബിൾസ് ഡയറക്ടർ ബീനാ വിഷ്ണുഭക്തൻ,മോഹൻദാസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി ഡയറക്ടർ റാണി മോഹൻദാസ്,റിലേഷൻസ് മീഡിയ ക്രിയേറ്റീവ് ഹെഡ് ദീപാ കമൽ,സറീന ഫൗണ്ടർ പ്രൊപ്രൈറ്റർ ഷീലാ ജെയിംസ്,രാജധാനി ഗ്രൂപ്പ് ഒഫ് ഹോട്ടൽസ് ഡയറക്ടർ രേഷ്മ.ബി.രമേഷ്,സരസ്വതി എന്റർപ്രൈസസ് മാനേജിംഗ് പാർട്ണർ ഐശ്വര്യ എസ്.ദാസ്,എസ്.പി മെഡിഫോർട്ട് ഡയറക്ടർമാരായ സുബ്ബലക്ഷ്മി അശോകൻ,എം.വനജാ സുബ്രഹ്മണ്യം,ഹോളിഡേ ഷോപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സിബീനാ ബെന്നി,സ്വയംവര സിൽക്സ് ഡയറക്ടർ അബിത,എസ്.യു.ടി ആശുപത്രി,വെൻ (വിമൻ എൻട്രപ്രണർ നെറ്റ്‌വർക്ക്),ടെക്നോപാർക്ക് പ്രതിധ്വനി സംഘടനയുടെ വനിതാഗ്രൂപ്പ് എന്നിവയുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |