തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ രാപകൽ സമരം നടത്തുന്ന ആശാ വർക്കർമാരുമായി ആരോഗ്യമന്ത്രി വീണാ ജോർജ് ചർച്ച നടത്തും. ഇന്ന് മൂന്ന് മണിക്ക് നിയമസഭയിലെ ഓഫീസിലായിരിക്കും ചർച്ച നടത്തുക. മന്ത്രിയുമായി നടത്താൻ പോകുന്ന ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നാണ് സമരക്കാർ അറിയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ സമരക്കാരുമായി എൻഎച്ച്എം സ്‌റ്റേറ്റ് കോർഡിനേറ്റർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണിത്.
ചർച്ചയിൽ ആശാ വർക്കർമാരുടെ പ്രധാനപ്പെട്ട ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്നും സമരക്കാർ അറിയിച്ചു. നാളെ നടത്താൻ തീരുമാനിച്ച നിരാഹാര സമരവുമായി മുന്നോട്ടുപോകുമെന്നും ആശമാർ വ്യക്തമാക്കിയിരുന്നു. ഞങ്ങൾ ഉന്നയിച്ച ഒരാവശ്യങ്ങളും എൻഎച്ച്എം സ്‌റ്റേറ്റ് കോർഡിനേറ്റർ കേട്ടുപോലുമില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത ആശമാർ അറിയിച്ചു. സമരത്തിൽ നിന്ന് പിന്നോട്ടുപോകണമെന്നാണ് എൻഎച്ച്എം മിഷൻ സ്‌റ്റേറ്റ് കോർഡിനേറ്റർ ആവശ്യപ്പെട്ടതെന്ന് സമരസമിതി നേതാവ് എസ് മിനി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |