കൊച്ചി: 2025-26ലെ കൊച്ചി മുസിരിസ് ബിനാലെക്ക് മുന്നോടിയായി സംസ്ഥാനത്തുടനീളം ലെറ്റ്സ് ടോക്ക് പരമ്പര സംഘടിപ്പിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷൻ. കെ.എം.ബിയുടെ ആറാം പതിപ്പിന്റെ ക്യൂറേറ്റർ നിഖിൽ ചോപ്രയും കെ.ബി.എഫിന്റെ പ്രോഗ്രാം ഡയറക്ടർ മാരിയോ ഡിസൂസയും 'ലെറ്റ്സ് ടോക്കി'ൽ പങ്കുചേരും. ബിനാലെയുടെ ചരിത്രം, ഇന്ത്യയിലെ സമകാലിക കലാ രീതികളുടെ പരിണാമം എന്നിവയെക്കുറിച്ചുൾപ്പടെ ചർച്ചയാകും. ഇന്ന് കൊല്ലം ശ്രീ നാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിലും 21നു കോട്ടയം സി.എം.എസ് കോളേജിലും 26ന് കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റിയിലുമാണ് പരിപാടി.
ഡിസംബർ 12ന് ആരംഭിച്ച് 2026 മാർച്ച് 31വരെയാണ് ബിനാലെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |