ന്യൂഡൽഹി : സ്വകാര്യ ആശുപത്രികളിലെ അന്യായ നിരക്കും ചൂഷണവും തടയാൻ നയം രൂപീകരിക്കുന്നത് ആലോചിക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീംകോടതി നിർദ്ദേശിച്ചു. പൊതുതാത്പര്യഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം പറഞ്ഞത്. വിഷയത്തിൽ കോടതി നേരിട്ട് കർശന നിർദ്ദേശങ്ങളിറക്കുന്നത് അഭികാമ്യമായിരിക്കില്ല. കോടതിയുടെ ഇടപെടൽ സ്വകാര്യ മേഖലയിലെ ആശുപത്രികളുടെ വികസനത്തെ പ്രതികൂലമായി ബാധിച്ചേക്കും. സംസ്ഥാനങ്ങൾ നയം രൂപീകരിക്കുന്നതാകും ഉചിതം. രോഗികളെയും കൂട്ടിരിപ്പുകാരെയും ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുന്ന തരത്തിലാകണം മാർഗരേഖ. അത്, സ്വകാര്യ മേഖലയിലേക്ക് വരുന്നവരെ തളർത്തുന്ന നിലയിൽ ആകരുതെന്നും ഹർജി തീർപ്പാക്കിക്കൊണ്ട് കോടതി നിരീക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |