ബെംഗളുരു Vs ഗോവ
7.30 pm മുതൽ
സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്സ്റ്റാറിലും ലൈവ്
ബെംഗളുരു : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിന്റെ ആദ്യ പാദ സെമിഫൈനലിൽ ബെംഗളുരു എഫ്.സി ഇന്ന് എഫ്.സി ഗോവയെ നേരിടും.ബെംഗളുരു എഫ്.സിയുടെ ഹോംഗ്രൗണ്ടായ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് ഇന്നത്തെ മത്സരം.
പ്രാഥമിക ലീഗ് റൗണ്ടിൽ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായി നേരിട്ട് സെമിയിലേക്ക് എത്തിയവരാണ് ഗോവക്കാർ. 24 മത്സരങ്ങളിൽ 14 വിജയവും ആറ് സമനിലകളും നാലുതോൽവികളും ഉൾപ്പടെ 48 പോയിന്റ് നേടിയ ബെംഗളുരു പട്ടികയിൽ മോഹൻ ബഗാന് മാത്രമാണ് പിന്നിലായിപ്പോയത്. അതേസമയം ഗോവയേക്കാൾ 10 പോയിന്റ് കുറവിൽ മൂന്നാം സ്ഥാനക്കാരായ ബെംഗളുരു പ്ളേ ഓഫിൽ 5-0ത്തിന് മുംബയ് സിറ്റിയെ കീഴടക്കിയാണ് സെമിയിൽ ഇടം പിടിച്ചത്. പ്രാഥമിക ലീഗ് റൗണ്ടിൽ 11 വിജയങ്ങളാണ് ബെംഗളുരുവിന് നേടാനായത്. അഞ്ചുമത്സരങ്ങളിൽ സമനിലയും എട്ട് മത്സരങ്ങളിൽ തോൽവിയും വഴങ്ങി.
ഈ സീസണിൽ രണ്ട് തവണ എഫ്.സി ഗോവയും ബെംഗളുരു എഫ്.സിയും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. കഴിഞ്ഞ നവംബറിൽ ഗോവയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ അവർ 3-0ത്തിന് ജയിച്ചപ്പോൾ ഡിസംബർ 14ന് ബെംഗളുരുവിൽ വച്ച് 2-2ന് സമനിലയിൽ പിരിഞ്ഞു.
ഞായറാഴ്ച രാത്രി ഗോവയിൽ വച്ചാണ് ഇരു ടീമുകളും തമ്മിലുള്ള രണ്ടാം പാദ സെമിഫൈനൽ.
നാളെ നടക്കുന്ന മറ്റൊരു ആദ്യ പാദ സെമിയിൽ ജംഷഡ്പുർ എഫ്.സി മോഹൻ ബഗാനെ നേരിടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |