മല്ലപ്പള്ളി: കേന്ദ്ര വന്യജീവി സംരക്ഷണ നിയമം അടിയന്തരമായി ഭേദഗതി ചെയ്തില്ലെങ്കിൽ ജീവിക്കുവാനുള്ള മലയോര ജനതയുടെ അവകാശ സംരക്ഷണത്തിനായുള്ള കർഷക പ്രക്ഷോഭം ആരംഭിക്കുമെന്ന് കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ തോമസ് ചാഴികാടൻ പറഞ്ഞു.
1972ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ നേതൃത്വത്തിൽ മാർച്ച് 27ന് ഡൽഹിയിൽ നടത്തുന്ന ധർണയുടെ ഉദ്ദേശലക്ഷ്യങ്ങൾ വിശദീകരിച്ച് കേരള കോൺഗ്രസ് എം ജില്ലാ കമ്മിറ്റി മൂന്നു ദിവസങ്ങളിലായി പത്തനംതിട്ട ജില്ലയിൽ സംഘടിപ്പിച്ചിരിക്കുന്ന ജനകീയ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാഥാ ക്യാപ്ടൻ പാർട്ടി ജില്ലാ പ്രസിഡന്റ് സജി അലക്‌സിന്,തോമസ് ചാഴികാടൻ പതാക കൈമാറി. സാംകുളപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.ഉന്നതാധികാര സമിതി അംഗം റ്റി.ഒ.ഏബ്രഹാം തോട്ടത്തിൽ, ചെറിയാൻ പോളച്ചിറക്കൽ, സംഘടനാ കാര്യ ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ, അഡ്വ മനോജ് മാത്യു, ജോർജ്ജ് ഏബ്രഹാം, സി വി വർഗ്ഗീസ്, കുര്യൻ മടക്കൽ, ബിനു വർഗ്ഗീസ്, പ്രൊഫ.ജേക്കബ് ജോർജ്ജ്, പ്രൊഫ.ജേക്കബ് എം ഏബ്രഹാം, രാജൻ എം.ഈപ്പൻ, സോമൻ താമരച്ചാലിൽ, പി.കെ.ജേക്കബ്, ഷെറി തോമസ്, ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ, സോമൻ താമരച്ചാലിൽ, രാജീവ് വഞ്ചിപ്പാലം, ബഹനാൻ ജോസഫ്, ജോയി ആറ്റു മാലിൽ, മായാ അനിൽകുമാർ, എം.സി ജയകുമാർ, ഏബ്രഹാം തോമസ്, റിമി ലിറ്റി, ജോൺ വി തോമസ്, റിന്റോ തോപ്പിൽ, ബോസ് തെക്കേടം, ജോസഫ് ഇമ്മാനുവേൽ, ദീപാ ബന്നി, റ്റോജു കെ.ജറോം, പോൾ മാത്യു,ലിറ്റി കൈപ്പള്ളിൽ, തോമസ് ചാണ്ട പിള്ള, കോശി ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |