നടന്‍ ബാലയ്ക്ക് എതിരെ മുന്‍ പങ്കാളി ഡോക്ടര്‍ എലിസബത്ത് ഉദയന്‍ നടത്തിയ വെളിപ്പെടുത്തലുകളില്‍ പ്രതികരണവുമായി അഭിരാമി സുരേഷ്. ബാലയുടെ മുന്‍ ഭാര്യ അമൃത സുരേഷിന്റെ സഹോദരിയാണ് അഭിരാമി. എലിസബത്തിന് കിട്ടുന്ന പിന്തുണ ഒരിക്കലും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും എന്നാല്‍ അവര്‍ക്ക് പിന്തുണ കിട്ടുന്നതില്‍ സന്തോഷമേയുള്ളൂവെന്നും അഭിരാമി പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പ്രതികരണം നടത്തിയത്.
തന്റെ സഹോദരി ഒരുപാട് കാലം അനുഭവിച്ചുവെന്നും നിയമപരമായി ചില പ്രശ്‌നങ്ങള്‍ ഉള്ളത് കാരണം ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും അഭിരാമി പറയുന്നു. എലിസബത്ത് പറയുന്ന കാര്യങ്ങളില്‍ എന്തോ സത്യമുള്ളതുകൊണ്ട് ആണ് ദൈവം അവരെ തുണയ്ക്കുന്നത്. എലിസബത്തും തന്റെ സഹോദരിയും മുമ്പ് സംസാരിച്ചിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ബന്ധമില്ലെന്നും അവര്‍ പറഞ്ഞു. ശരിയായ രീതിയില്‍ നിയമസഹായം തേടിയാല്‍ കേരളാ പോലീസും മറ്റ് കമ്മിഷനുകളും കൂടെനില്‍ക്കും. സുരക്ഷിതയായി ഇരിക്കാന്‍ ശ്രമിക്കുക. വ്യക്തിജീവിതത്തില്‍ എന്ത് പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും നിയമപരമായ സഹായം തേടുക. ഒരു പോയിന്റ് കഴിയുമ്പോള്‍ നമുക്ക് അത് വേണ്ടിവരും', എലിസബത്തിനോട് അവര്‍ നിര്‍ദേശിച്ചു.
അഭിരാമിയുടെ വാക്കുകള്‍: ഇപ്പോഴത്തെ സാഹചര്യം കൈകാര്യം ചെയ്യാന്‍ എലിസബത്ത് വളരെ ബോള്‍ഡാണ്. ഇങ്ങനെ തന്നെയാണ് ഈ സാഹചര്യത്തില്‍ പ്രതികരിക്കേണ്ടത്. അവരുടേത് ആദ്യ അനുഭവമായതിനാല്‍, അവര്‍ക്ക് നിയമത്തില്‍ വിശ്വാസം വരുന്നില്ല. അത് അതിന്റേതായ വഴികളിലൂടെ പോവാത്തതുകൊണ്ടായിരിക്കാമെന്നും അഭിരാമി അഭിപ്രായപ്പെട്ടു.
'ഞാനൊക്കെ എന്തെങ്കിലും വന്ന് പറഞ്ഞാല്‍ കാശിന് വേണ്ടിയാണെന്ന സംസാരം അപ്പോള്‍ തുടങ്ങും. ഞങ്ങളെക്കാളും വളരെ മികച്ചതായാണ് അവര്‍ ഈ സാഹചര്യം കൈകാര്യംചെയ്യുന്നത്. അവര്‍ ശരിയായ പാതയില്‍ തന്നെയാണെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ അവര്‍ സംസാരിക്കും. എന്റെ ചേച്ചി ഇനി വന്ന് സംസാരിച്ചിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല', അവര്‍ കൂട്ടിച്ചേര്‍ത്തു.
'ഒരുപാട് വര്‍ഷങ്ങള്‍ മുമ്പ് നടന്ന ഒരുപാട് കാര്യങ്ങളുണ്ട്. അവരുടെ ഹണിമൂണ്‍ എന്ന് പറയുന്ന സീനൊക്കെ വളരെ ഡാര്‍ക്കാണ്. എലിസബത്ത് ഇപ്പോള്‍ പറയുന്ന കാര്യങ്ങളുമായി അതിന് ബന്ധവുമുണ്ട്. അതിന് സമാനമായ സംഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചേച്ചി ഇനിയും വന്ന് സംസാരിച്ചാല്‍ ഭാര്യമാര്‍ ചേര്‍ന്ന് പണിയുകയാണെന്നുള്ള ആംഗിളിലേക്ക് എത്തിക്കാന്‍ എളുപ്പമായിരിക്കും. വെറുതേ എന്തിനാണ്? നമ്മളും അവരും തമ്മില്‍ ഒരു ബന്ധം പോലുമില്ല ഇപ്പോള്‍. ഞങ്ങളുടേത് ഒരുപാട് വര്‍ഷമായി വലഞ്ഞിട്ടുള്ള ഒരു കുടുംബമാണ്. എലിസബത്തിന് വേണ്ടി ഞാന്‍ സംസാരിക്കേണ്ട കാര്യമില്ല', അഭിരാമി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |