
നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയായ പൾസർ സുനിക്ക് ഇരുപത് വർഷം കഠിനതടവാണ് കോടതി വിധിച്ചിരിക്കുന്നത്. ഈ മാസം എട്ടാം തീയതിയാണ് ഇയാൾ അടക്കമുള്ള ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ്. എട്ടാം പ്രതിയായ ദിലീപിനെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.
കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ സുനിയടക്കമുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കുകയും ജയിലിലേക്ക് കൊണ്ടുപോകുകയും ചെയ്‌തിരുന്നു. അതിനുമുമ്പ് ഷൂട്ട് ചെയ്‌ത സുനിയുടെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
മാസ് ബിജിഎം ഇട്ടുകൊണ്ട് വിവിധയിടങ്ങളിൽ നിന്നുള്ള സുനിയുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കോട്ടും സ്യൂട്ടും കൂളിംഗ് ഗ്ലാസുമൊക്കെ ധരിച്ചുള്ളതും കൈയിൽ സിഗരറ്റ് പിടിച്ചതുമൊക്കെയാണ് ദൃശ്യങ്ങളിലുള്ളത്.
പാർക്കർ ഫോട്ടോഗ്രഫി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനുതാഴെ നിരവധി പേരാണ് രൂക്ഷവിമർശനം ഉന്നയിച്ചുകൊണ്ട് കമന്റ് ചെയ്‌തിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |