തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മുന്നിഷ ആശാവർക്കർമാർ നടത്തുന്ന സമരത്തിനെതിരെ വിമർശനം കടുപ്പിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സർക്കാർ വിരുദ്ധ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവരാണ് സമരത്തിന് പിന്നിലെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. ആശാ വർക്കർമാരെ ഉപയോഗിച്ച് എസ്.യു.സി.ഐയും ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും മാദ്ധ്യമങ്ങളും ചേർന്ന് നടത്തുന്ന സമരത്തെ രാഷ്ട്രീയമായി തുറന്നുകാണിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ആശ വർക്കാർമാരുടെ സമരം ജനാധിപത്യപരമാണ്. എന്നാൽ അതിനെ ഇടതുവിരുദ്ധ സമരമാക്കി മാറ്റാനാണ് മാദ്ധ്യമങ്ങളും ബൂർഷ്വാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ശ്രമിക്കുന്നത്. ഐ.എൻ.ടി,യു.സി ആ സമരത്തിൽ ഇല്ല. എന്നാൽ യു.ഡി.എഫും ബി.ജെ.പിയും അതിന്റെ പിന്നിലാണ്. ശരിയായ മഴവിൽ സഖ്യം അതിന്റെ ഭാഗമായി വന്നിട്ടുണ്ട്. മാദ്ധ്യമങ്ങളും അതിനൊപ്പമാണെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
ആശ വർക്കർമാർക്ക് ഏറ്റവും കൂടുതൽ പണം കൊടുക്കുന്ന കേരളത്തിലാണ് ഇത്തരത്തിൽ സമരം നടക്കുന്നത്. പന്ത് കേന്ദ്രത്തിന്റെ കോർട്ടിലാണുള്ളത്. അവർ വ്യക്തമായ തീരുമാനമെടുത്താൽ സാദ്ധ്യമായതെല്ലാം ചെയ്യുമെന്നും ഗോവിന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |