ആലുവ: ഒന്നര കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ മുർഷിദാബാദ് കുമാർപൂർ കലോതി ഗ്രാമത്തിൽ രജീബ് ഷേക്ക് (35) എക്സൈസിന്റെ പിടിയിലായി. പുക്കാട്ടുപടി വയറോപ്സ് ജംഗ്ഷനിലെ വ്യാപാരഭവന്റെ പുറകുവശത്തുള്ള വാടക കെട്ടിടത്തിൽ നിന്ന് ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. അഭിദാസിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് പ്രതി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. വിദ്യാർത്ഥികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും ഇടയിലായിരുന്നു കഞ്ചാവ് വില്പന. അസി. എക്സൈസ് ഇൻസ്പെക്ടർ പി.കെ. ഗോപി, എ.ബി. സജീവ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് ബാബു, എം.എം. അരുൺകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സിദ്ധാർത്ഥ്, അനൂപ്, വിഷ്ണു, രജിത്ത്, ലിജി, പ്രദീപ് കുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |