മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയുടെ ആരോഗ്യത്തെ കുറിച്ചുള്ള നിരവധി വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രത്തിൽ അഭിനയിക്കുന്ന മമ്മൂട്ടി ഷൂട്ടിംഗ് നിറുത്തിവച്ച് ചികിത്സയ്ക്കായി ചെന്നൈയിലെ ആശുപത്രിയിലാണെന്ന് വാർത്തകളാണ് പുറത്തുവന്നത്. തുടർചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുമെന്നും പ്രചാരണമുണ്ടായിരുന്നു. പ്രചാരണങ്ങൾ നിഷേധിച്ച് താരത്തിന്റെ പി,ആർ ടീമിന്റെ പേരിലുള്ള പ്രതികരണവും പുറത്തുവന്നിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണവും വന്നിട്ടില്ല.
ഇതിനിടെ മമ്മൂട്ടിയുമായി അടുപ്പമുള്ളവരുടെ പ്രതികരണങ്ങളും വന്നിരുന്നു. രോഗത്തിന്റെ ആരംഭം മാത്രമാണെന്നും രണ്ടാഴ്ചത്തെ റേഡിയേഷൻ കൊണ്ട് അദ്ദേഹം സുഖംപ്രാപിച്ചു വരും എന്നും കഴിഞ്ഞ ദിവസം സംവിധായകൻ ജോസ് തോമസ് വ്യക്തമാക്കിയിരുന്നു. സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാരും വിഷയത്തിൽ പ്രതികരിച്ചിരുന്നു. ഒരേ സമയം സിനിമയുടെ ബഡ്ജറ്റ് കാര്യങ്ങളിൽ ശ്രദ്ധിക്കുകയും ആരോഗ്യം നോക്കാതെ ഷോട്ടിന് തയ്യാറാവുകയും ചെയ്‌തതുകൊണ്ട് ഗ്യാസ്ട്രിക് പ്രശ്നങ്ങൾ ഉണ്ടായി. ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോൾ ടെസ്റ്റ് ചെയ്‌തെന്നും അഖിൽ മാരാർ വ്യക്തമാക്കി. ഇപ്പോഴിതാ നടൻ തമ്പി ആന്റണി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പും ചർച്ചയാവുകയാണ്. തുടക്കത്തിലെ അറിഞ്ഞതുകൊണ്ട്, കേട്ടിടത്തോളം ഒന്നു പേടിക്കാനില്ല എന്നുതന്നെയാണ് ഡോക്ടർമാരുടെ അഭിപ്രായം എന്ന് തമ്പി ആന്റണി പറയുന്നു. ഓപ്പഷനോ റേഡിയേഷനോ എന്നുള്ളത് അദ്ദേഹത്തിന്റെ ഡോക്ടറാണ് തീരുമാനിക്കേണ്ടതെന്നും തമ്പി ആന്റണി പറയുന്നു
തമ്പി ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്
മമ്മൂട്ടി, മലയാളികളുടെ മമ്മൂക്ക.
കുടലിലെ ക്യാൻസർ കൊള്നോസ്കോപ്പി യിലൂടെ യാണ് സാധാരണ കണ്ടുപിടിക്കാറുള്ളത്. അൻപതു വയസുകഴിഞ്ഞാൽ പത്തു വർഷത്തിൽ ഒരിക്കൽ ആണ് അത് ചെയ്യാറുള്ളത്. ഇല്ലെങ്കിൽ എല്ലാവരും ചെയ്യേണ്ടതാണ്. Fecal occult blood testing starts at 45. ഇത് എല്ലാ വർഷവും ചെയ്യേണ്ടതാണ്. മമ്മൂക്ക തീർച്ചയായും അതൊക്കെ ശ്രദ്ധിക്കുന്ന ആളായിരിക്കണം. ഭാഷണകാര്യത്തിലും അദ്ദേഹം അതീവ ശ്രദ്ധാലുവാണ്. പളുങ്കിൽ അഭിനയിക്കുബോൾ ഞങ്ങൾ അമ്പിളിചേട്ടനുമൊത്തു ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചട്ടുണ്ട്. അന്നേ ഞാൻ ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ ലഘുഭഷനരീതി.
ഇപ്പോൾ ഒരുപക്ഷെ പ്രകടമായ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടിരിക്കാം. എന്നാലും തുടക്കത്തിലെ
അറിഞ്ഞതുകൊണ്ട്, കേട്ടിടത്തോളം ഒന്നു പേടിക്കാനില്ല എന്നുതന്നെയാണ് ഡോക്ട്ടർന്മാരുടെ അഭിപ്രായം എന്നും കേട്ടു . ഓപറേഷനോ റേഡിയേഷണോ എന്നുള്ളത് അദ്ദേഹത്തിന്റെ ഡോക്ടറാണ് തീരുമാനിക്കേണ്ടത്. അതൊക്ക കഴിഞ്ഞവരെ എനിക്കറിയാം അവരൊക്കെ ഇരുപതു വർഷംകഴിഞ്ഞിട്ടും പൂർണ ആരോഗ്യവാന്മാരായി സാധാരണ ജീവിതം നയിക്കുന്നു. മലയാളികളുടെ മമ്മൂക്ക പൂർണ ആരോഗ്യവാനായി തന്നെ വീണ്ടും സിനിമകളിൽ സജീവമാകും എന്നതിൽ ഒരു സംശയവുമില്ല.
Wish him a speedy recovery.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |