ശംഖുംമുഖം: അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. മുട്ടത്തറ സ്വദേശി ഷിബുവിനെയാണ് പൂന്തുറ പൊലീസ് പിടികൂടിയത്. മുട്ടത്തറ പുതുവൽ പുത്തൻ വീട്ടിൽ താമസിക്കുന്ന രഞ്ജിത്തിനെയാണ് ഇയാൾ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. രഞ്ജിത്തിന്റെ ഭാര്യാവീടിന് സമീപത്തുനിന്ന് ഷിബു അസഭ്യം പറഞ്ഞത് രഞ്ജിത്ത് ചോദ്യംചെയ്തു. ഇതിന്റെ വൈരാഗ്യത്തിൽ രഞ്ജിത്തിനെ വഴിയിൽ തടഞ്ഞുനിറുത്തി വെട്ടുക്കത്തി കൊണ്ട് കഴുത്തിനു വെട്ടുകയായിരുന്നു.തടഞ്ഞതോടെ രഞ്ജിത്തിന്റെ കൈപ്പത്തിക്ക് വെട്ടേറ്രു. രഞ്ജിത് നൽകിയ പരാതിയിലാണ് പൂന്തുറ പൊലീസ് ഇയാളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |