കൊല്ലം: കേരള ടെക്‌സ്‌റ്റൈൽ ആൻഡ് ഗാർമെന്റ്സ് ഡീലേഴ്‌സ് വെൽഫെയർ അസോസിയേഷൻ കൊല്ലം ടൗൺ മേഖല കമ്മിറ്റിയുടെ നേത്യത്വത്തിലുള്ള സ്നേഹ കൂടിച്ചേരൽ (ഇഫ്‌താർ 2025) ചിന്നക്കട ഷാ ഇന്റർനാഷണൽ ഹോട്ടലിൽ മേയർ ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്തു. ടൗൺ മേഖല പ്രസിഡന്റ് എം.ആർ. നവാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.കെ. നിസാർ മുഖ്യപ്രഭാഷണം നടത്തി. കൊല്ലം ഇസ്ലാമിയ കോളേജ് മുൻ പ്രിൻസിപ്പൽ ഫിറോസ്, കൊച്ചി സ്നേഹസന്ദേശം നൽകി. ജില്ലാ ജനറൽ സെക്രട്ടറി ആർ. നിസാമുദ്ദീൻ പാത്തൂസ്, ട്രഷറർ മാത്യൂസ് ശങ്കരത്തിൽ, വർക്കിംഗ് പ്രസിഡന്റ് ഷാജി ന്യൂ കേരള, ഓർഗനൈസിംഗ് സെക്രട്ടറി രവീന്ദ്രൻ നായർ, രക്ഷാധികാരികളായ എസ്.പി.എം. നസീർ, പി.പി. അമീർ എന്നിവർ സംസാരിച്ചു. ടൗൺ മേഖല സെക്രട്ടറി അസ്‌ലം മാജീസ് സ്വഗതവും ട്രഷറർ ബിനോജ് ബി ടു ക്ലോത്തിംഗ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |