പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ചിത്രം ആരംഭിച്ചു. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ബ്ലാക്ക് ആൻഡ് വൈറ്റ് ബ്ലോക്ക്ബസ്റ്റർ ചിത്രം ഭ്രമയുഗത്തിനു ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്. ഭ്രമയുഗത്തിനുശേഷം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ് .ശശികാന്ത് എന്നിവർ ചേർന്നാണ് നിർമ്മാണം.
ഹൊറർ ത്രില്ലർ ചിത്രങ്ങൾ മാത്രം നിർമിക്കുന്നതിന് രൂപം കൊണ്ടതാണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് . ഹൊറർ ത്രില്ലർ എന്ന വിഭാഗത്തിന്റെ സാദ്ധ്യതകൾ കൂടുതൽ ഉപയോഗിക്കുന്നതും പ്രണവ് മോഹൻലാൽ എന്ന നടന്റെ കഴിവിനെ ഇതുവരെ കാണാത്ത രീതിയിൽ അവതരിപ്പിക്കുന്ന ചിത്രമായിരിക്കുമെന്ന് ചക്രവർത്തി രാമചന്ദ്രയും എസ്. ശശികാന്തും അഭിപ്രായപ്പെട്ടു. ഭ്രമയുഗം ടീമാണ് ക്യാമറയുടെ പിന്നിൽ.പ്രണവ് മോഹൻലാലിനൊപ്പം ജോലി ചെയ്യുന്നത് അതിഗംഭീര ഒരനുഭവമാണെന്നും, NSS2 എന്ന ചിത്രത്തിലൂടെ ലോകമെമ്പാടും പ്രേക്ഷകർക്ക് മുന്നിലേക്ക് മറ്റൊരു അപൂർവ സിനിമാനുഭവം എത്തിക്കാൻ ശ്രമത്തിലാണെന്നും രാഹുൽ സദാശിവൻ പറഞ്ഞു.ജൂൺ വരെ ചിത്രീകരണം ഉണ്ടാകും. ഈ വർഷം അവസാനം റിലീസ് ചെയ്യും. പി.ആർ.ഒ - ശബരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |