കോഴിക്കോട്: ലോക ക്ഷയരോഗ ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം കോടഞ്ചേരിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി നിർവഹിച്ചു. ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് മുഖ്യാതിഥിയായി. ക്ഷയരോഗ മുക്ത പഞ്ചായത്തായി തിരഞ്ഞെടുത്ത നാദാപുരം പഞ്ചായത്തിനെ ചടങ്ങിൽ ആദരിച്ചു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരി പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. അഷ്റഫ്, സി.കെ ഷാജി,വി.വി മുഹമ്മദലി, അംബിക മംഗലത്ത്, ജമീല അസീസ്, റോയ് കുന്നപ്പള്ളി, വാസുദേവൻ ഞാറ്റു കാലായിൽ, ലിസി ചാക്കോ, എൻ.രാജേന്ദ്രൻ, കെ.വി സ്വപ്ന, കെ ഹസീന എന്നിവർ പ്രസംഗിച്ചു. ഡോ. നവ്യ. ജെ. തൈക്കാട്ടിൽ ബോധവത്കരണ ക്ലാസ് എടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |