പുത്തൂർ: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം ഉദ്ഘാടനം മന്ത്രി അഡ്വ. കെ.രാജൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ചന്ദനക്കുന്ന് ക്ഷേത്ര പരിസരം, അമ്പലക്കാട് ക്ഷേത്ര പരിസരം, രശ്മി ക്ലബ് പരിസരം എന്നിവിടങ്ങളിലായി നടന്ന സ്വിച്ച് ഓൺ കർമ്മത്തിൽ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ നളിനി വിശ്വംഭരൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിബി വർഗ്ഗീസ്, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്.സജിത്ത്, പഞ്ചായത്തംഗം സുജത അർജുനൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |