തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമപ്രവർത്തകനും കേരളകൗമുദി എക്‌സിക്യൂട്ടീവ് എഡിറ്രറുമായിരുന്ന ബി.സി.ജോജോയുടെ സ്മരണാർത്ഥം രൂപീകരിച്ച ബി.സി.ജോജോ സ്മാരക ട്രസ്റ്റ് ഉദ്ഘാടനം നാളെ നടക്കും. മാസ‌്കോട്ട് ഹോട്ടൽ ഹാർമണി ഹാളിൽ വൈകിട്ട് 4ന് നടക്കുന്ന പരിപാടി മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കും. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പ്രഭാഷണം നടത്തും. എം.വിജയകുമാർ അദ്ധ്യക്ഷനാകും. കവി പ്രഭാവർമ്മ ആമുഖപ്രഭാഷണം നടത്തും.യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ, കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു,കേരളകൗമുദി ചീഫ് എഡിറ്രർ ദീപു രവി തുടങ്ങിയവർ പങ്കെടുക്കും. ട്രസ്റ്റ് സെക്രട്ടറി എം.ബി.സന്തോഷ് സ്വാഗതവും ട്രഷറർ ഡോ.സുരിരാജൻ പാലയ്ക്കൽ നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |