
ആലപ്പുഴ: ഓഹരി നിക്ഷേപം വഴി ലാഭം വാഗ്ദാനം ചെയ്ത് പ്രവാസിയിൽ നിന്ന് 8.08 കോടി രൂപ തട്ടിയതായി പരാതി. പ്രവാസിയുടെ മകന്റെ പരാതിയിൽ ആലപ്പുഴ സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സാമൂഹ്യമാദ്ധ്യമം വഴി ബന്ധപ്പെട്ടാണ് പ്രതികൾ പ്രവാസിയെ തട്ടിപ്പിന് ഇരയായത്.
ആദ്യം വ്യാജ സ്റ്രോക്ക് ഇൻവെസ്റ്റ്മെന്റ് ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ടു. തുടർന്ന് ഈ ആപ്പിലൂടെ പ്രതികൾ നിർദ്ദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചു നൽക്കാൻ പറഞ്ഞു. മൂന്ന് അക്കൗണ്ടുകളിൽ നിന്ന് കഴിഞ്ഞ വർഷം സെപ്തംബർ 24 മുതൽ ഡിസംബർ 20 വരെ 73 തവണകളിലായാണ് 8,08,81,317 രൂപ നിക്ഷേപിച്ചത്. വൻതുകകൾ പിൻവലിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ബാങ്കും പ്രവാസിക്ക് മുന്നറിയിപ്പുകൾ നൽകിയിരുന്നു. എന്നാൽ ഇത് അവഗണിച്ചാണ് പണം അയച്ചുനൽകിയത്.
വ്യാജ ആപ്പിലുടെ പ്രവാസിയുടെ അക്കൗണ്ടിൽ ലാഭവിഹിതം കിട്ടിയതായി പ്രദർശിപ്പിച്ചു. എന്നാൽ ഇത് പിൻവലിക്കാൻ കഴിയാതെ വന്നതോടെയാണ് തട്ടിപ്പിന് ഇരയായതായി മനസ്സിലാക്കിയത്.കേരളത്തിന് പുറത്തുള്ള നിരവധി ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം അയച്ചു നൽകിയിരിക്കുന്നതായി അന്വേഷണത്തിൽ വ്യക്തമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |