അടിമാലി:പട്ടാപ്പകൽ ഓട്ടോറിക്ഷ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. ഓടക്കാസിറ്റി നെല്ലിക്കാപറമ്പിൽ അപ്പുക്കുട്ടൻ (25) ആണ് പിടിയിലായത്. തിങ്കളാഴ്ചയായിരുന്നു സംഭവം. ചെങ്കുളം മഠത്തിപ്പറമ്പിൽ ദിനാലിന്റെ ഓട്ടോറിക്ഷ അമ്പഴച്ചാൽ ഭാഗത്തുനിന്നുമാണ് പ്രതി മോഷ്ടിച്ചത്.ആനച്ചാലിൽ നിന്നും അമ്പഴച്ചാലിന് ഓട്ടം പോയ സമയം നോക്കിയായിരുന്ന മോഷണം. തുടർ നടപടികൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |