തൊടുപുഴ: തൊടുപുഴ നഗരത്തെ മികച്ച ടൂറിസം ഹബാക്കി മാറ്റുന്നതിനും വിനോദപാധികൾ മെച്ചപ്പെടുത്തുന്നതിനും മുൻഗണന നൽകി വൈസ് ചെയർപേഴ്സൺ അഡ്വ. ജെസ്സി ആന്റണിനഗരസഭ ബഡ്ജറ്റ് അവതരിപ്പിച്ചു. 72കോടി വരവും 69 കോടി ചെലവുമുള്ള ബഡ്ജറ്റിൽ അഞ്ച്കോടിയാണ് ടൂറിസം അനുബനന്ധ പദ്ധതികൾക്ക് മാറ്റിവച്ചത്.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി തൊടുപുഴ നഗരസഭയുടെ നിലവിലുള്ള പാർക്ക് നവീകരണത്തിനും,പാർക്കിൽ നിന്നും പഴയ ബസ്റ്റാന്റ് മൈതാനത്തേക്ക് തൂക്കുപാലം നിർമ്മിക്കുമെന്നതും,അതുവഴി പാർക്കിന്റെയും,വിശ്രമ കേന്ദ്രത്തിന്റെയും സൗകര്യം വർദ്ധിപ്പിക്കുന്നതിനായി യു.ഐ.ഡി.എഫ് പദ്ധതിപ്രകാരം 5 കോടിരൂപ മുതൽ മുടക്കുന്നതിനു കൗൺസിൽ അംഗീകാരം നൽകിയതും,മനസികോല്ലാസത്തിനും,വിശ്രമത്തിനും,ആരോഗ്യ പരിപാലനത്തിനുമുള്ള പ്രാധാന്യം പരിഗണിച്ചു ഉറവപ്പാറ കേന്ദമാക്കി പിൽഗ്രിം ടൂറിസ്റ്റ് പദ്ധതിയും ,കൊന്നയ്ക്കാമല സായാഹ്ന കേന്ദ്രത്തിന് വിശദപദ്ധതി തയ്യാറാക്കാനായി തുക വകയിരുത്തിയതും, ടൂറിസംരംഗത്തിനു ഉണർവ് നൽകുന്നതാണ്. അമൃത് കുടിവെള്ള പദ്ധതി രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ മുനിസിപ്പാലിറ്റിയിലെ മുഴുവൻ വീടുകളിലും വെള്ളമെത്തുമെന്നുള്ളതും,മാലിന്യ നിക്ഷേപസാദ്ധ്യതയുള്ളിടങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ ആറ് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.ബൈപാസ് നിർമാണത്തിനായി ഭൂമി ഏറ്റെടുത്തതും അടക്കുള്ള ചുരുക്കം ചില കാര്യങ്ങൾ ഒഴിച്ചാൽ മാലിന്യ സംസ്‌കരണം,മങ്ങാട്ടുകവല ബ്ര്രസ്സാൻഡിലെ യാർഡ് നവീകരണം,ആരോഗ്യ വിദ്യാഭ്യാസ രംഗം അടക്കമുള്ള ഭൂരിപക്ഷം ബഡ്ജറ് പ്രഖ്യാപനങ്ങളും തനിയാവർത്തനങ്ങൾ മാത്രമായിരുന്നു.
=പുതിയ പദ്ധതികളില്ല; ഏറെയും മുൻപുള്ള പ്രഖ്യാപനങ്ങൾ
ബഡ്ജറ്റ് പ്രസംഗംവൈ. ചെയർപേഴ്സൺ ചുരുങ്ങിയ വാക്കുകളിലാക്കി
ബഡ്ജറ്റിമേലുമുള്ള ചർച്ചകൾ ശനിയാഴ്ച രാവിലെ പതിനൊന്നിന് നടക്കും.
ബഡ്ജറ്റ് എസ്റ്റിമേറ്റ്
വരവ് -72,22,61,305
ചെലവ് -69,35,13,305
പദ്ധതികൾ ഇവ
കാലിത്തീറ്റ വിതരണം- 2800000
വയോമിത്രം പദ്ധതി -1000000
ഭിന്നശേഷി സ്‌കോളാർഷിപ്പ് -4000000
ആധുനിക അറവുശാലനിർമാണം- 2000000
വിവിധവാർഡുകളിലെ കുടിവെള്ള പദ്ധതി- 2850000
വാർഡുകളുടെ അടിസ്ഥാനസൗകര്യവികസനം-32604800
അങ്കണവാടികളുടെ അറ്റകുറ്റപ്പണികൾ-2604000
പാറക്കടവിൽ വിൻഡോകമ്പോസ്റ്റിംഗ് സിസ്റ്റം-2500000
സ്റ്റേഡിയം നിർമ്മാണത്തിന് സ്ഥലം വാങ്ങൽ-1100000
ഉറവിട മാലിന്യ സംസ്‌കരണത്തിനായി റിങ് കമ്പോസ്റ്റ് -2000000
സ്മാർട്ട് അംഗനവാടി -100000
സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കലും,പരിപാലനവും -1500000
തനതു ഫണ്ടിൽ ഉൾപ്പെടുത്തിയ
പ്രധാന പദ്ധതികൾ
വെങ്ങല്ലൂർ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം -9900000
ജിനദേവൻ ഉടുമ്പന്നൂർ റോഡിലേക്കുള്ള ബൈപ്പാസ് നിർമാണം-3500000
വെങ്ങല്ലൂർ ബ്ര്രസ്സാൻഡ് യാർഡ് മെയ്ന്റനൻസ് -2000000
ലോറി വാൻ സ്റ്റാൻഡിൽ മുൻസിപ്പൽ ഓഫീസ് നിർമ്മാണം -19900000
പി.ടി തോമസ് മെമ്മോറിയൽ ലൈബ്രറി നിർമ്മാണം -1000000
ടി.ജെ ജോസഫ് മുൻസിപ്പൽ മൈതാന നവീകരണം -500000
ഫോട്ടോ ഒഴിവാക്കിയതിൽ
ഖേദപ്രകടനം
ബഡ്ജറ്റ് പുസ്തകത്തിൽ നിന്നും മുൻനഗരസഭാ ചെയർമാൻ സനീഷ് ജോർജിന്റെ പേരും ഫോട്ടോയും ഒഴിവാക്കിയായെങ്കിലും,ബഡ്ജറ്റ് അവതരണത്തിന് മുൻപ് തന്നെ വൈസ്‌ചെയർപേഴ്സൺ ഖേദപ്രകടനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |