തൊടിയൂർ: ലഹരിഉപയോഗത്തിനും വ്യാപാരത്തിനുമെതിരെയുള്ള നിയമങ്ങൾകൂടുതൽ ശക്തമാക്കണമെന്നും കേരളംസമ്പൂർണ സാക്ഷരതാപ്രചാരണത്തിൽ ഇടപെട്ടമാതൃകയിൽ ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണം നടത്തണമെന്നും കേരള ശാസ്ത്രസാഹിത്യപരിഷത്ത് കരുനാഗപ്പള്ളി മേഖലാസമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ശ്രീചിത്തിരവിലാസം യു.പി സ്കൂളിൽ നടന്നമേഖലാ സമ്മേളനത്തിൽ പ്രസിഡന്റ് എ.കെ.ലളിതാംബിക അദ്ധ്യക്ഷയായി. സെക്രട്ടറി കെ.ജി ബാലചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഐ.നജീബ് കണക്കും അവതരിപ്പിച്ചു. ആഴക്കടൽ മണൽ ഖനനം വേണ്ടത്ര പഠനങ്ങൾക്ക് ശേഷമേ നടത്താവൂ എന്നും അന്ധവിശ്വാസ നിരോധന നിയമം അടിയന്തരമായി നടപ്പാക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അനുശോചനപ്രമേയം കെ.വി.വിജയനും സംഘടനാരേഖ എസ്. പദ്മകുമാറും ലിംഗതുല്യതയും ശാസ്ത്രബോധവുംഎന്നവിഷയം ആർ.ബീനയും ഭാവി രേഖ കെ.ജി.ബാലചന്ദ്രനും അവതരിപ്പിച്ചു.
ജയകൃഷ്ണൻ രാഘവൻ, കെ.രാധാകൃഷ്ണൻ, ചെഹിമ എന്നിവർ പരിഷത്ത് ഗീതങ്ങൾ ആലപിച്ചു. എൽ. ഷൈലജ, പി.എസ്. സാനു, ജി.സുനിൽകുമാർ, എം.സതീശൻ, മോഹൻദാസ് തോമസ്, സി.വിജയൻപിള്ള എന്നിവർസംസാരിച്ചു
കെ.ജി.ബാലചന്ദ്രൻ(പ്രസിഡന്റ്), വി.ശിവൻകുട്ടി(വൈസ് പ്രസിഡന്റ്),എ.കെ.ലളിതാംബിക(സെക്രട്ടറി)
കെ.രാധാകൃഷ്ണൻ (ജോ.സെക്രട്ടറി), ഡി. പ്രസന്നകുമാർ(ട്രഷറർ)എന്നിവരുൾപ്പെട്ട17അംഗ കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |