കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള എൻ.ജി.ഒ അസോ. വെസ്റ്റ്ഹിൽ എൻജിനീയറിംഗ് കോളേജ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആയുർദൈർഘ്യം കൂടിയത് കൊട്ടിഘോഷിക്കുന്നവർ പെൻഷൻകാർ മരിക്കാതിരിക്കുന്നതിൽ ആശങ്കപ്പെടുന്നവരായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ചെലവുചുരുക്കലിന്റെ ഭാഗമായി ഓഫീസുകളിലെ ഒ.എ , ടൈപ്പിസ്റ്റ് , ഡ്രൈവർ തസ്തികയിൽ കുറവു വരുത്തുമ്പോൾ പാവപ്പെട്ട അഭ്യസ്ത വിദ്യരായ യുവജനങ്ങളുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയാവുകയാണ്. ബ്രാഞ്ച് പ്രസിഡന്റ് കെ.ടി. രമേശൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം മധു രാമനാട്ടുകര മുഖ്യപ്രഭാഷണം നടത്തി. കെ.കെ.അശോകൻ, എം.വി.ബഷീർ, പി.എം സുഭാഷ് ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. കെ. ജോതിഷ് കുമാർ, നജ്മൽ ബാബു, കെ.അഫ്സൽ, കെ.ടി. നിഖിൽ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |