തിരുവനന്തപുരം: കേരളത്തിലെ എല്ലാ എയ്ഡഡ് സ്കൂളിലെയും അദ്ധ്യാപക-അനദ്ധ്യാപക നിയമനങ്ങളിൽ പട്ടികജാതി,പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് അർഹമായ സംവരണം ഉറപ്പാക്കാൻ സർക്കാർ ഏറ്റെടുത്ത് നിയമനം നടത്തണമെന്ന് കേരള പരവർ സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് പി.കെ.ശശിധരൻ,ജനറൽ സെക്രട്ടറി അഭിമന്യു.എസ്.പട്ടം,ട്രഷറർ എം.രവീന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.
കെ.എച്ച്.ആർ.ഡബ്ല്യു.എസിൽ നിയമനം
തിരുവനന്തപുരം:കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ) തസ്തികയിൽ തിരുവനന്തപുരം,കോട്ടയം,കണ്ണൂർ റീജിയണുകളിലേക്കും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികയിൽ തിരുവനന്തപുരം റീജിയണിലേക്കും കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 19 ന് വൈകിട്ട് 4ന് മുമ്പ് അപേക്ഷിക്കണം.വിവരങ്ങൾക്ക്: www.khrws.kerala.gov.in.
ഫെബ്രുവരിയിലെ വേതനം അനുവദിച്ചു
തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂൾ പാചക തൊഴിലാളികൾക്ക് ഫെബ്രുവരിയിലെ വേതനം അനുവദിച്ചു.13560 തൊഴിലാളികളാണുള്ളത്.പ്രതിദിനം 600രൂപാവീതം13500രൂപയാണ് പ്രതിമാസം നൽകുന്നത്.ഇതിനായി 14.29കോടിയാണ് ഇന്നലെ അനുവദിച്ചത്.നിയമപ്രകാരം ആയിരം രൂപയാണ് വേതനമായി നൽകേണ്ടതെങ്കിലും സംസ്ഥാനത്ത് 13500 രൂപാവീതം നൽകിപ്പോരുന്നുണ്ടെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.
എം.ബി.എഅഡ്മിഷൻ ആരംഭിച്ചു
തിരുവനന്തപുരം:കേരള സർവകലാശാലയ്ക്ക് കീഴിൽ കാര്യവട്ടം ക്യാമ്പസിൽ പ്രവർത്തിക്കുന്ന സർക്കാർ തലത്തിലെ മികച്ച ബിസിനസ് സ്കൂളായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയിൽ (ഐ.എം.കെ), സി.എസ്.എസ്. സ്ട്രീമിൽ എം.ബി.എ. (ജനറൽ), എം.ബി.എ. (ട്രാവൽ ആൻഡ് ടൂറിസം) എം.ബി.എ. (ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ്) കോഴ്സുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.
www.admissions.keralauniversity.ac.in എന്ന യൂണിവേഴ്സിറ്റി പോർട്ടലിൽ ഏപ്രിൽ 15 വരെ അപേക്ഷകൾ സമർപ്പിക്കാം. വിശദാംശങ്ങൾക്കായി പ്രോസ്പെക്ട്സ്, അപേക്ഷാഫോറം എൻ എന്നിവയുടെ വിശദാംശങ്ങൾക്കായി യൂണിവേഴ്സിറ്റി പോർട്ടൽ (www.keralauniversity.ac.in or www.imk.keralauniversity.ac.in) എന്നിവയുടെ സന്ദർശിക്കണം.
തൊഴിലധിഷ്ഠിത കോഴ്സുകൾ
തിരുവനന്തപുരം: സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിച്ച ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്കിംഗ്,ഡിപ്ലോമ ഇൻ മൾട്ടിമീഡിയ,ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം.
വെബ്സൈറ്റ്: www.captkerala.com. ഫോൺ:0471-2474720, 0471-2467728.
വാക്ക്ഇൻ ഇന്റർവ്യൂ
തിരുനവനന്തപുരം : റീജിയണൽ ക്യാൻസർ സെന്ററിൽ ബയോമെഡിക്കൽ എൻജിനിയറംഗ് അപ്രന്റിസുകളുടെ നിയമനത്തിന് അടുത്തമാസം എട്ടിന് വാക്ക്ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
ലോകായുക്തയിൽ ഒഴിവുകൾ
തിരുവനന്തപുരം: ലോകായുക്തയിൽ സീനിയർ അക്കൗണ്ടന്റ് (43400-91200), കോർട്ട് കീപ്പർ (23700-52600) തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിനത്തിന് അപേക്ഷിക്കാം. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോം 144 കെ.എസ്.ആർ പാർട്ട്-1, ബയോഡാറ്റ, ഫോൺ നമ്പർ എന്നിവ സഹിതമുള്ള അപേക്ഷ ഏപ്രിൽ 30ന് വൈകിട്ട് 5നകം രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭിക്കണം.
അസാപ്പിൽ ഒഴിവുകൾ
തിരുവനന്തപുരം: അസാപ് കേരളയുടെ വിവിധ കമ്മ്യൂണിറ്റി സ്കിൽ പാർക്കുകളിലേക്ക് എക്സിക്യൂട്ടീവ് തസ്തികയിലെ നാലു ഒഴിവുകളിലേക്ക് ഏപ്രിൽ ഒന്നിനകം അപേക്ഷിക്കാം. വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://asapkerala.gov.in/careers സന്ദർശിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |