ടൈംടേബിൾ
വിദൂര വിദ്യാഭ്യാസ വിഭാഗം 18 മുതൽ ആരംഭിക്കുന്ന മൂന്നാം നാലും സെമസ്റ്റർ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്/
ബി.സി.എ ഡിഗ്രി പരീക്ഷയുടെ (2017 അഡ്മിഷൻ) ടൈംടേബിൾ വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ എൽ. എൽ . എം പരീക്ഷയുടെ പുനഃക്രമീകരിച്ച ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
ഒന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി (2013 സ്കീം & 2004 സ്കീം - മേഴ്സി ചാൻസ്) പരീക്ഷയ്ക്ക് 18 വരെ കൂടാതെയും 150 രൂപ പിഴയോടുകൂടി 23 വരെയും 400 രൂപ പിഴയോടുകൂടി 26 വരെയും ഫീസ് അടച്ച് ഓൺലൈൻ/ഓഫ്‌ലൈൻ രജിസ്ട്രേഷൻ ചെയ്യാം.
പരീക്ഷാഫലം
എം.എസ്.സി ബയോടെക്നോളജി,എം.എ സംസ്കൃതം ജനറൽ ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2017-19 ബാച്ച് - സി.എസ്. എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.എസ്.സി ബോട്ടണി, എം.എസ്.സി ജ്യോഗ്രഫി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്കുള്ള അവസാന തീയതി 17.
സീറ്റൊഴിവ്
നിയമ പഠനവകുപ്പിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഹ്യൂമൻ റൈറ്റ്സ് 2019-20 പ്രോഗ്രാമിൽ സീറ്റൊഴിവുണ്ട്. താല്പര്യമുള്ളവർ 16 ന് മുമ്പായി ഡിപ്പാർട്ട്മെന്റ് ഓഫീസിൽ ഹാജരാകണം. ഫോൺ: 0471-2308936.
ഇന്റർവ്യൂ
കേരള യൂണിവേഴ്സിറ്റിയിലെയും യൂണിവേഴ്സിറ്റി കോളേജിലെയും പഠന വകുപ്പുകളിലേക്കും ലക്ഷ്മിഭായി നാഷണൽ കോളേജ് ഒഫ് ഫിസിക്കൽ എഡ്യൂക്കേഷനിലേക്കും എം.ഫിൽ പ്രവേശനപരീക്ഷ എഴുതിയിട്ടുള്ളവർ 16 മുതൽ 25 വരെ അതത് ഡിപ്പാർട്ട്മെന്റുകളിൽ നടത്തുന്ന ഇൻറർവ്യൂവിൽ പങ്കെടുക്കണം. വിശദമായ ഷെഡ്യൂൾ admissions.keralauniversity.ac.inൽ.
യു. ജി /പി. ജി സെന്റ് മൈക്കിൾസ് കോളേജ് കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം
സെന്റ് മൈക്കിൾസ് കോളേജ് ചേർത്തലയിലെ (യു.ജി /പി.ജി) കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം 4ന് കോളേജിൽ നടക്കും. കമ്മ്യൂണിറ്റി ക്വോട്ട റാങ്ക് ലിസ്റ്റ് വെബ്സൈറ്റിൽ. കമ്മ്യൂണിറ്റി ക്വോട്ട റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികളിൽനിന്ന് അന്നേ ദിവസം രാവിലെ 11 മണിക്ക് മുമ്പ് കോളേജിൽ ഹാജരാകുന്നവരെ റാങ്ക് ക്രമമനുസരിച്ച് പ്രവേശനം നടത്തും. ന്യൂനപക്ഷ പദവിയുള്ള കോളേജ് ആയതുകൊണ്ട് നിലവിൽ ഒഴിവുള്ള എസ്. സി /എസ് .ടി സീറ്റുകൾ കമ്മ്യൂണിറ്റി ക്വോട്ട റാങ്ക് പട്ടികയിൽ നിന്നു നികത്തും.കമ്മ്യൂണിറ്റി ക്വോട്ട റാങ്ക് പട്ടികയിൽ ഉൾപ്പെട്ട എല്ലാ വിദ്യാർത്ഥികളും 4ന് രാവിലെ 11 മണിക്ക് മുമ്പായി കോളേജിൽ ഹാജരാകണം. വിവിധ വിഷയങ്ങളിലെ ഒഴിവുകളുടെ എണ്ണം കോളേജ് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും. ഈ പ്രവേശനവുമായി ബന്ധപ്പെട്ട് സർവകലാശാലയിലേക്ക് അപേക്ഷകൾ ഒന്നും തന്നെ അയയ്ക്കേണ്ടതില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |