പൊൻകുന്നം:ചിറക്കടവ് പഞ്ചായത്ത് മൂന്നാം വാർഡിൽ ആനക്കയം മഞ്ഞാവ് കുടിവെള്ള പദ്ധതിയോട് ചേർന്ന് നിർമ്മിച്ച ഹാപ്പിനസ് പാർക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി ഉദ്ഘാടനം ചെയ്തു. ഡിവിഷനംഗം മിനി സേതുനാഥ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചാത്തംഗം ടി.എൻ.ഗിരീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ, അഡ്വ.ഗിരീഷ്.എസ്.നായർ, ഗീതാ.എസ്.പിള്ള, ഷാജി പാമ്പൂരി, ബി.രവീന്ദ്രൻ നായർ, സതീ സുരേന്ദ്രൻ, സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, ഷാക്കി സജീവ്, ഐ.എസ്.രാമചന്ദ്രൻ, ഉഷാ പ്രകാശ്, പി.മോഹൻ കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |